പാകിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രിയും പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി അധ്യക്ഷനുമായ ബിലാവൽ ഭൂട്ടോ സർദാരി യൂറോപ്യൻ രാജകുമാരിയെ വിവാഹം കഴിക്കാൻ പോകുന്നുവെന്ന രീതിയിലുള്ള വാർത്തകൾ വിദേശ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വൻതോതിൽ പ്രചരിക്കുകയാണ്. ഓസ്ട്രിയൻ രാജവംശത്തിലെ മുൻ ആർച്ച്ഡച്ചസ് ആയ ഗ്ലോറിയ വോൺ ഹാബ്സ്ബർഗുമായി ബിലാവൽ ഭൂട്ടോ പ്രണയത്തിലാണെന്നും ഉടൻ വിവാഹമുണ്ടാകുമെന്നുമാണ് പ്രചരിക്കുന്ന വാർത്തകളിലെ പ്രധാന അവകാശവാദം.
ഓസ്ട്രിയയിലെ അവസാനത്തെ ചക്രവർത്തിയായിരുന്ന ചാൾസ് ഒന്നാമന്റെ പേരക്കുട്ടിയുടെ മകളാണ് ഇരുപത്തിയാറുകാരിയായ ഗ്ലോറിയ വോൺ ഹാബ്സ്ബർഗ്. ബിലാവലിന്റെ പിതാവും പാകിസ്ഥാൻ പ്രസിഡന്റുമായ ആസിഫ് അലി സർദാരി അടുത്തിടെ യൂറോപ്പിലേക്ക് നടത്തിയ സ്വകാര്യ സന്ദർശനമാണ് ഈ വാർത്തകൾക്ക് കൂടുതൽ ശക്തി പക്കർന്നത്. വിവാഹ കാര്യങ്ങൾ ചർച്ച ചെയ്യാനാണ് പ്രസിഡന്റ് യൂറോപ്പിൽ എത്തിയതെന്ന് വാർത്തകൾ പ്രചരിച്ചു.
എന്നാൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും തെറ്റാണെന്ന് വ്യക്തമാക്കി ബിലാവൽ ഭൂട്ടോയുടെ പാർട്ടിയായ പിപിപി രംഗത്തെത്തിയിട്ടുണ്ട്. പ്രചരിക്കുന്ന വാർത്തകളിൽ യാതൊരുവിധ സത്യവുമില്ലെന്നും അടിസ്ഥാനരഹിതമായ പ്രചരണമാണിതെന്നും പാർട്ടി വക്താവും കറാച്ചി മേയറുമായ മുർത്താസ വഹാബ് വ്യക്തമാക്കി. സോഷ്യൽ മീഡിയ വഴിയാണ് പാർട്ടി ഔദ്യോഗികമായി ഈ വിഷയം നിഷേധിച്ചത്.
മുൻപും ബിലാവൽ ഭൂട്ടോയുടെ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി തെറ്റായ വാർത്തകൾ പ്രചരിച്ചിട്ടുണ്ട്. മൂപ്പത്തിയെട്ടുകാരനായ ബിലാവലിന്റെ വിവാഹത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴൊക്കെ കൃത്യമായ സമയത്ത് വിവാഹമുണ്ടാകുമെന്ന് അദ്ദേഹം മറുപടി നൽകിയിരുന്നു. എന്നാൽ നിലവിൽ പ്രചരിക്കുന്ന യൂറോപ്യൻ ബന്ധം പൂർണ്ണമായും ഊഹാപോഹങ്ങൾ മാത്രമാണെന്ന് വക്താക്കൾ ആവർത്തിച്ചു.
പാകിസ്ഥാനിലെ പ്രമുഖ രാഷ്ട്രീയ കുടുംബത്തിലെ കണ്ണിയായ ബിലാവലിന്റെ വ്യക്തിജീവിതം എപ്പോഴും മാധ്യമശ്രദ്ധ നേടാറുണ്ട്. അതിനാൽ തന്നെയാണ് വിദേശ യാത്രകളെ അടിസ്ഥാനമാക്കി ഇത്തരം വാർത്തകൾ അതിവേഗം പ്രചരിച്ചത്. എന്നാൽ ഈ പ്രചരണങ്ങൾക്ക് വിരാമമിട്ടിരിക്കുകയാണ് പാർട്ടി നേതൃത്വം.
English Summary
Pakistan Peoples Party has dismissed viral rumours claiming party chairman Bilawal Bhutto Zardari is marrying a European princess Gloria von Habsburg. Spokesperson Murtaza Wahab termed the news as completely false and baseless.
Tags
Malayalam News, News Malayalam, Latest Malayalam News, Vachakam News, Bilawal Bhutto Wedding Rumours, Pakistan News Malayalam, World News Malayalam
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
