ക്രോഗർ സ്റ്റോറുകളിലെ കേക്കുകൾ എഫ്.ഡി.എ. തിരിച്ചുവിളിച്ചു

DECEMBER 17, 2025, 10:15 AM

വാഷിംഗ്ടൺ ഡി.സി.: ഉൽപ്പന്നത്തിന്റെ പാക്കേജിംഗിൽ രേഖപ്പെടുത്താത്തതും ജീവന് ഭീഷണിയായേക്കാവുന്നതുമായ ഒരു അലർജന്റ്  അടങ്ങിയതിനാൽ, വിവിധതരം കേക്കുകൾ തിരിച്ചുവിളിക്കാൻ അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ  അടിയന്തര ഉത്തരവിറക്കി.

വിർജീനിയ ആസ്ഥാനമായുള്ള ഉക്രോപ്‌സ് ഹോംെ്രസ്രെൽ ഫുഡ്‌സ്, LLC ആണ് നാല് തരം 'ഡെക്കറേറ്റഡ് പൗണ്ട് കേക്കുകൾ' തിരിച്ചുവിളിക്കുന്നത്. കാരണം, ഇവയിൽ സോയ (Soy) എന്ന അലർജന്റ് അടങ്ങിയിരിക്കാൻ സാധ്യതയുണ്ട്. കേക്കുകൾ ഒട്ടിപ്പിടിക്കുന്നത് തടയാൻ ഉപയോഗിച്ച 'കേക്ക് റിലീസിംഗ് ഏജന്റി'ലാണ് സോയയുടെ സാന്നിധ്യം കണ്ടെത്തിയത്.

8ഇഞ്ച് പൗണ്ട് കേക്ക് വിത്ത് ബട്ടർക്രീം ഐസിംഗ്/പിങ്ക് റോസസ്, 8ഇഞ്ച് പൗണ്ട് കേക്ക് വിത്ത് ബട്ടർക്രീം ഐസിംഗ്/റെഡ് റോസസ്, 6ഇഞ്ച് പൗണ്ട് കേക്ക് വിത്ത് ബട്ടർക്രീം ഐസിംഗ്/റെഡ് റോസസ്, 6ഇഞ്ച് പൗണ്ട് കേക്ക് വിത്ത് ബട്ടർക്രീം ഐസിംഗ്/കൺഫെറ്റി.

vachakam
vachakam
vachakam

വിർജീനിയ, വെസ്റ്റ് വിർജീനിയ എന്നിവിടങ്ങളിലെ 28 ക്രോഗർ  മിഡ്അറ്റ്‌ലാന്റിക് സ്റ്റോറുകളിലും ഉക്രോപ്‌സ് മാർക്കറ്റ് ഹാളുകളിലുമാണ് ഈ കേക്കുകൾ വിറ്റഴിച്ചത്. ഡിസംബർ 15, 2025 ബെസ്റ്റ്‌ബൈ തീയതി രേഖപ്പെടുത്തിയ ഉൽപ്പന്നങ്ങൾ മാത്രമാണ് തിരിച്ചുവിളിച്ചത്.

അമേരിക്കയിൽ ഏകദേശം 20 ലക്ഷത്തോളം പേർക്ക് സോയ അലർജിയുണ്ട്. ഈ കേക്കുകൾ കഴിക്കുന്നത് നേരിയ ചൊറിച്ചിൽ പോലുള്ള ലക്ഷണങ്ങൾക്കോ അല്ലെങ്കിൽ ജീവന് തന്നെ ഭീഷണിയായേക്കാവുന്ന അനാഫൈലാക്‌സിസനോ  കാരണമായേക്കാം.

അനാഫൈലാക്‌സിസ് എന്നത് തൊണ്ട വീർക്കാനും ഛർദ്ദി, തലകറക്കം, ശ്വാസതടസ്സം എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്ന, ഗുരുതരവും മാരകവുമായേക്കാവുന്ന ഒരു അലർജി പ്രതികരണമാണ്.

vachakam
vachakam
vachakam

തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ വാങ്ങിയ ഉപഭോക്താക്കൾ ഉടൻ തന്നെ അവ തിരികെ നൽകി മുഴുവൻ തുകയും തിരികെ വാങ്ങണമെന്ന് എഫ്.ഡി.എ. നിർദ്ദേശിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് ഇതുവരെ ആരോഗ്യപ്രശ്‌നങ്ങളൊന്നും റപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam