വിദേശത്ത് ഉയർന്ന ശമ്പളമുള്ള ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് കോടികൾ തട്ടി: ദമ്പതികൾ വീണ്ടും പൊലീസ് പിടിയിൽ

DECEMBER 17, 2025, 10:39 AM

കൊല്ലം: വിദേശത്ത് ഉയർന്ന ശമ്പളമുള്ള ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത ദമ്പതികൾ വീണ്ടും പൊലീസ് പിടിയിൽ. 

ജോലി വാഗ്ദാനത്തിലൂടെ അൻപത് ലക്ഷത്തിലധികം രൂപ ഇവർ വീണ്ടും തട്ടിയെന്നാണ് പരാതി.

സമൂഹ മാധ്യമങ്ങളിലെ ഡിജിറ്റൽ മാർക്കറ്റിങ് സൈറ്റ് വഴി പരസ്യം നൽകിയാണ് ഇവർ തട്ടിപ്പ് നടത്താറുള്ളതെന്ന് പൊലീസ് വ്യക്തമാക്കി.

vachakam
vachakam
vachakam

ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയ ചിഞ്ചുവും ഭർത്താവ് അനീഷുമാണ് വീണ്ടും തട്ടിപ്പ് നടത്തിയത്. കരുനാഗപ്പള്ളി പോലീസാണ് ഇരുവരേയും പിടികൂടിയത്.  കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

സമയ പരിധി കഴിഞ്ഞിട്ടും വീസ നൽകാതിരുന്നതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗാർത്ഥികൾക്ക് തട്ടിപ്പ് മനസിലായത്. പിന്നാലെ ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam