ഗാസിയാബാദിലെ രാജ്നഗർ എക്സ്റ്റൻഷനിൽ വാടക വാങ്ങാൻ വന്ന വീട്ടുടമസ്ഥയെ ദമ്പതികൾ കൊലപ്പെടുത്തി. ബുധനാഴ്ച ഔറ ചിമേര സൊസൈറ്റിയിലാണ് സംഭവം.
കൊലപാതകത്തിന് ശേഷം, പ്രതികളായ ദമ്പതികൾ സ്ത്രീയുടെ ശരീരം കഷണങ്ങളാക്കി കട്ടിലിനടിയിൽ ഒരു സ്യൂട്ട്കേസിൽ ഒളിപ്പിച്ചു.
ചൊവ്വാഴ്ച രാത്രിയാണ് 47 കാരിയായ ദീപ്ശിഖ ശർമ്മയെ സ്വന്തം വാടക വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വാടകക്കാരിൽ നിന്ന് പണം വാങ്ങാൻ പോയതായിരുന്നു യുവതി. രാത്രി ഏറെയായിട്ടും ദീപ്ശിഖ വീട്ടിലേക്ക് മടങ്ങുകയോ കോളുകൾക്ക് മറുപടി നൽകുകയോ ചെയ്യാഞ്ഞതോടെ അയൽക്കാർ സംശയം പ്രകടിപ്പിച്ചു.
ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, വൈകുന്നേരം സ്ത്രീ ഫ്ലാറ്റിലേക്ക് പ്രവേശിക്കുന്നത് കണ്ടെങ്കിലും പിന്നീട് പുറത്തിറങ്ങിയില്ല. സംശയം തോന്നിയ സൊസൈറ്റിയിലെ താമസക്കാർ വാടകക്കാരുടെ ഫ്ലാറ്റിൽ ചെന്നപ്പോൾ ഒരു സ്യൂട്ട്കേസിൽ നിറച്ച നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടി .
വിവരം ലഭിച്ചയുടനെ പോലീസ് ഉടൻ തന്നെ കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തി. കൂടുതൽ അന്വേഷണങ്ങളും ചോദ്യം ചെയ്യലുകളും പ്രതികളായ അജയ്, അകൃതി ഗുപ്ത എന്നിവർ നിലവിൽ പോലീസ് കസ്റ്റഡിയിലാണെന്നുംഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
