തിരുവനന്തപുരം: തിരുവനന്തപുരത്ത് നിരോധിത സിന്തറ്റിക് ലഹരിയുമായി ഗുണ്ടാ സഹോദരങ്ങളടക്കം നാലുപേർ പിടിയിൽ.പള്ളിപ്പുറം സ്വദേശികളായ ഷഫീഖ് (29), അനുജൻ ഷമീർ (26), കണിയാപുരം ചിറ്റാറ്റുമുക്ക് സ്വദേശികളായ രാഹുൽ (28), മുഫാസിൽ (29) എന്നിവരെയാണ് റൂറൽ ഡാൻസാഫ് സംഘവും മംഗലപുരം പൊലീസും ചേർന്ന് പിടികൂടിയത്.
റൂറൽ ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയില്‍ ഓട്ടോയിൽ കടക്കുകയായിരുന്ന ഇവരെ ഓട്ടോ തടഞ്ഞാണ് പിടികൂടിയത്.ഇവരിൽ നിന്നും 22 ഗ്രാം എംഡിഎംഎ കണ്ടെടുത്തിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
