കൊല്ലം: കൊല്ലം തിരുമുല്ലവാരത്ത് മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തിയതായി റിപ്പോർട്ട്.മനയിൽകുളങ്ങരയിലെ ആൾത്താമസമില്ലാത്ത വീടിന് പുറകിലാണ് അസ്ഥികൂടം കണ്ടെത്തിയത്.
വീടിരിക്കുന്ന സ്ഥലത്ത് തേങ്ങയിടാൻ വന്ന തൊഴിലാളിയാണ് അസ്ഥികൂടം കണ്ടത്.മാസങ്ങൾ പഴക്കമുള്ള അസ്ഥികൂടമാണ് കണ്ടെത്തിയത്. മധ്യവയസിലുളള പുരുഷന്‍റെ അസ്ഥികൂടമാണെന്നാണ് പ്രാഥമിക നിഗമനം.
വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
