വെള്ളാപ്പള്ളി നടേശനോട് വ്യക്തിപരമായി ഒരു പ്രശ്‌നവുമില്ലെന്ന് ശിവഗിരി മഠാധിപതി

JUNE 22, 2026, 2:34 AM

കൊല്ലം: ശ്രീനാരായണീയ പ്രസ്ഥാനം സംശുദ്ധമാകണമെന്ന് തുറന്ന് പറഞ്ഞ് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. 

എസ്എൻഡിപി യൂണിയന്റെ കാര്യങ്ങളിൽ ശിവഗിരി മഠം ഇടപെടില്ല. എന്നാൽ ശ്രീനാരായണീയ പ്രസ്ഥാനത്തിലെ അംഗങ്ങൾ ഇത്രക്ക് വിഷമിച്ച കാലം മുമ്പുണ്ടായിട്ടില്ല എന്നത് വസ്തുതയാണ്.

വെള്ളാപ്പള്ളി നടേശനോട് വ്യക്തിപരമായി ഒരു പ്രശ്‌നവുമില്ലെന്നും ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ   പറഞ്ഞു.

vachakam
vachakam
vachakam

 പ്രസ്ഥാനം നിലനിൽക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. എസ്എൻഡിപിയോഗത്തിൽ ജനങ്ങൾക്ക് വൈഷമ്യമുണ്ടാകുന്ന കാര്യങ്ങൾ നടക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

വെള്ളാപ്പള്ളി നടേശനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച വി എം സുധീരനെയും അദ്ദേഹം പിന്തുണച്ചു. വിഎം സുധീരന്റെ ഇടപെടലിന് ഫലമുണ്ടാകണമെന്ന് സ്വാമി സച്ചിദാനന്ദ   പറഞ്ഞു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam