പത്തനംതിട്ട: എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥി സ്‌കൂളിലെത്തിയത് മദ്യലഹരിയിലെന്ന് റിപ്പോർട്ട്.
പരീക്ഷ ഹാളില്‍ ഇരുന്ന കുട്ടിയെ കണ്ടപ്പോള്‍ ഡ്യൂട്ടിക്കെത്തിയ അധ്യാപകന് സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് അധ്യാപകര്‍ കുട്ടിയുടെ ബാഗ് പരിശോധിച്ചപ്പോഴാണ് മദ്യക്കുപ്പിയും പതിനായിരം രൂപയും കണ്ടെത്തിയത്.
കോഴഞ്ചേരി നഗരത്തിലെ സ്‌കൂളിലാണ് സംഭവം. ക്ലാസിന് പുറത്തിറക്കിയ വിദ്യാര്‍ത്ഥിയെ രക്ഷിതാക്കളെത്തി വീട്ടിലേക്ക് കൊണ്ടുപോയി.
കുട്ടി പരീക്ഷയെഴുതിയില്ല. പരീക്ഷയ്ക്ക് ശേഷം ആഘോഷം നടത്താന്‍ ശേഖരിച്ച പണമാണ് കുട്ടിയുടെ പക്കലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്