തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. തിരുവനന്തപുരം പൂവച്ചലില്‍ വീട്ടമ്മയുടെ കൈവിരല്‍ തെരുവുനായ കടിച്ചെടുത്തു.
പൂവച്ചല്‍ പേഴുമട്ടിലാണ് സംഭവം. 61-കാരിയായ ഓമനയുടെ ഇടതു കൈവിരല്‍ ആണ് നായ കടിച്ചെടുത്തത്. നായയുടെ ആക്രമണത്തില്‍ നാലുപേര്‍ക്കാണ് പരിക്കേറ്റത്.
സമീപവാസികളായ ഷാമില ബീവി(51), ഭര്‍ത്താവ് മാഹിന്‍ കണ്ണ്(56), ഓമനയുടെ ഭര്‍ത്താവ് ശ്രീകണ്ഠന്(67) എന്നിവര്‍ക്കാണ് കടിയേറ്റത്.
വീട്ടില്‍ കയറിയാണ് തെരുവുനായ ഇവരെ ആക്രമിച്ചത്. ഈ നായയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
