ന്യൂയോർക്ക്: പ്രശസ്ത നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് ആദരവർപ്പിച്ചുകൊണ്ട് കലാവേദി യുഎസ്എ അനുസ്മരണ യോഗം സംഘടിപ്പിക്കുന്നു. 'ശ്രീനിവാസൻ എ വോയ്‌സ് ദാറ്റ് എൻഡ്യുയേഴ്‌സ്' (A Voice That Endures) എന്ന വിഷയത്തിലാണ് ഓൺലൈൻ സംഗമം നടക്കുന്നത്.
പ്രമുഖ ചലച്ചിത്ര സംവിധായകൻ രാജീവ് അഞ്ചൽ, പ്രശസ്ത എഴുത്തുകാരൻ ഇ. സന്തോഷ്‌കുമാർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്ത് സംസാരിക്കും.
തീയതിയും സമയവും: ന്യൂയോർക്ക്: ഡിസംബർ 29, തിങ്കളാഴ്ച രാത്രി 8:30ന്.
കേരളം: ഡിസംബർ 30, ചൊവ്വാഴ്ച രാവിലെ 7:00ന്.
സൂം മീറ്റിംഗ് വിവരങ്ങൾ:
Meeting ID: 897 9921 3487
Passcode: 815427
കലാവേദിയുടെ പ്രണാമം അർപ്പിച്ചുകൊണ്ട് നടത്തുന്ന ഈ അനുസ്മരണ യോഗത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
