വാഷിംഗ്ടൺ ഡി സി : അമേരിക്കയിൽ എല്ലാവർക്കും സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന 'മെഡികെയർ ഫോർ ഓൾ' പദ്ധതി രാഷ്ട്രീയമായും നയപരമായും വലിയ നേട്ടമുണ്ടാക്കുമെന്ന് ഇന്ത്യൻ വംശജയായ കോൺഗ്രസ് അംഗം പ്രമീള ജയപാൽ. ഇതുമായി ബന്ധപ്പെട്ട പുതിയ സർവേ റിപ്പോർട്ടുകൾ അടുത്ത മാസം അവർ ഡെമോക്രാറ്റിക് പ്രതിനിധികൾക്ക് മുന്നിൽ അവതരിപ്പിക്കും.
പുതിയ സർവേ പ്രകാരം ഡെമോക്രാറ്റുകൾക്കിടയിൽ മാത്രമല്ല, സ്വതന്ത്ര വോട്ടർമാർക്കിടയിലും 20 ശതമാനം റിപ്പബ്ലിക്കൻ വോട്ടർമാർക്കിടയിലും ഈ പദ്ധതിക്ക് പിന്തുണയുണ്ട്. ആരോഗ്യ മേഖലയിലെ വർധിച്ചുവരുന്ന ചിലവുകളിൽ ഭൂരിഭാഗം അമേരിക്കക്കാരും അസംതൃപ്തരാണെന്നും സർക്കാർ ഇടപെടൽ വേണമെന്നും സർവേ വ്യക്തമാക്കുന്നു.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഈ വിഷയം ചർച്ചയാക്കുന്നത് പാർട്ടിയുടെ വിജയസാധ്യത വർധിപ്പിക്കുമെന്ന് പ്രമീള ജയപാൽ വാദിക്കുന്നു. മുൻപ് ജോ ബൈഡൻ ഉൾപ്പെടെയുള്ള നേതാക്കൾ ചിലവ് ചൂണ്ടിക്കാട്ടി ഈ പദ്ധതിയെ എതിർത്തിരുന്നു. അതിനാൽ ഇത് പാർട്ടിയിലെ മിതവാദികളും പുരോഗമനവാദികളും തമ്മിലുള്ള തർക്കത്തിന് വീണ്ടും വഴിവെച്ചേക്കാം.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
