ബൈക്കിന് പിന്നിലിരുന്ന് ഉറങ്ങിപ്പോയി; തെറിച്ചുവീണ യുവതിക്ക് ദാരുണാന്ത്യം; ഡ്രൈവർ അറസ്റ്റിൽ

DECEMBER 28, 2025, 5:27 AM

ഫ്‌ളോറിഡ: ഓടിക്കൊണ്ടിരുന്ന ബൈക്കിന് പിന്നിലിരുന്ന് ഉറങ്ങിപ്പോയ യുവതി റോഡിലേക്ക് തെറിച്ചുവീണ് മരിച്ചു. അമേരിക്കയിലെ ഫ്‌ളോറിഡയിൽ ഇന്റര്‍‌സ്റ്റേറ്റ് 95 ഹൈവേയിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് ഈ ദാരുണമായ അപകടം നടന്നത്.

ബൈക്കിന് പിന്നിലിരുന്ന 34 വയസ്സുകാരി ഉറക്കത്തിനിടയിൽ റോഡരികിലെ ഗാർഡ് റെയിലിലേക്ക് തെറിച്ചുവീഴുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ യുവതി മരിച്ചതായി ഫ്‌ളോറിഡ ഹൈവേ പെട്രോൾ (FHP) അറിയിച്ചു.

അപകടത്തെത്തുടർന്ന് ബൈക്ക് ഓടിച്ചിരുന്ന റിക്കാർഡോ ബെർണൽ (45) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്ക് ബൈക്ക് ഓടിക്കാനുള്ള ലൈസൻസ് ഇല്ലായിരുന്നുവെന്നും, മുൻപ് റദ്ദാക്കിയ ലൈസൻസ് ഉപയോഗിച്ചാണ് വാഹനം ഓടിച്ചതെന്നും പോലീസ് കണ്ടെത്തി. സ്ഥിരം ഗതാഗത നിയമങ്ങൾ ലംഘിക്കുന്ന വ്യക്തിയാണ് ഇയാളെന്ന് അധികൃതർ വ്യക്തമാക്കി. മരിച്ച യുവതിയുടെ പേരുവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

vachakam
vachakam
vachakam

പി പി ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam