കോഴിക്കോട്: ഭര്‍ത്താവ് വെട്ടി പരിക്കേല്‍പ്പിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഫാറുഖ് കോളേജിന് സമീപമാണ് ദാരുണമായ സംഭവം ഉണ്ടായത്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മുനീറ മരിച്ചത്. ഭര്‍ത്താവ് എം കെ ജബ്ബാര്‍ പൊലീസ് കസ്റ്റഡിയിലാണ്.
വെട്ടുകത്തികൊണ്ടാണ് ജബ്ബാര്‍ മുനീറയെ ആക്രമിച്ചത്. തലയ്ക്കും കഴുത്തിനും പരിക്കേറ്റിരുന്നു.
ഇന്ന് പുലർച്ചെയാണ് മരണം സ്ഥിരീകരിച്ചത്. ലഹരിക്കടിമയായ ജബ്ബാർ മുനീറയോട് പണം ആവശ്യപ്പെട്ടിരുന്നു. നൽകാതെ വന്നതോടെയാണ് ആക്രമണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
