ഗുഡ് സമരിറ്റൻ കമ്മ്യൂണിറ്റിയുടെ 'സ്‌നേഹസാന്ത്വനം' സംഗീതസന്ധ്യ ജനഹൃദയങ്ങൾ കീഴടക്കി

JULY 25, 2026, 2:11 PM

ഫിലഡൽഫിയ: രോഗബാധിതർക്ക് ആശ്വാസവും ഒറ്റപ്പെടുന്നവർക്ക് ഹൃദയസ്പർശിയായ സാന്ത്വനവും പകരുകയെന്ന ഉദാത്തമായ ലക്ഷ്യത്തോടെ ഗുഡ് സമരിറ്റൻ കമ്മ്യൂണിറ്റി സ്‌നേഹതീരത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'സ്‌നേഹസാന്ത്വനം' സംഗീത പരിപാടി ജനപങ്കാളിത്തം കൊണ്ടും പരിപാടികളുടെ മികവുകൊണ്ടും വൻ വിജയമായി.

ഹെവൻലി ബീറ്റ്‌സിന്റെ യു.എസ്.എയുടെ സഹകരണത്തോടെ, ഗുഡ് സമരിറ്റൻ കമ്മ്യൂണിറ്റി മ്യൂസിക്കൽ ടീം സംയുക്തമായാണ് ഈ അതിനോഹരമായ സാന്ത്വന സന്ധ്യ അണിയിച്ചൊരുക്കിയത്.

ജൂലൈ 12-ാം തീയതി ഞായറാഴ്ച വൈകുന്നേരം അബിംഗ്ടൺ വെൽഷ് റോഡിലുള്ള സെന്റ് മേരീസ് കത്തീഡ്രൽ ഹാളിൽ വെച്ച് നടന്ന പരിപാടി, കാണികളുടെ മനസ്സിൽ മായാത്ത ഓർമ്മയായി മാറി.
കൃത്യം വൈകുന്നേരം 3:30ന് ഫാദർ ഡോക്ടർ ജോൺസൺ ജോൺ നയിച്ച രോഗശാന്തി പ്രാർത്ഥനയോടുകൂടിയാണ് പരിപാടികൾക്ക് തുടക്കമായത്.

vachakam
vachakam
vachakam


തുടർന്ന് ജോസ് സക്കറിയ ചടങ്ങിൽ പങ്കെടുത്തവർക്ക് ഹൃദ്യമായ സ്വാഗതം ആശംസിച്ചു. സൂസൻ ഷിബു വർഗീസ് ആലപിച്ച പ്രാർത്ഥനാഗാനവും, റൂബി സേവ്യർ നടത്തിയ ബൈബിൾ വായനയും ചടങ്ങുകൾക്ക് ഭക്തിസാന്ദ്രമായ അന്തരീക്ഷമേകി .

സാംസൺ ഹെവൻലിയുടെ നേതൃത്വത്തിലുള്ള പ്രശസ്ത സംഗീതസംഘമായ  'ഹെവൻലി ബീറ്റ്‌സ് യുഎസ്എ' ഒരുക്കിയ ഒരു മണിക്കൂർ നീണ്ടുനിന്ന മ്യൂസിക്കൽ പ്രോഗ്രാം സദസ്സിനെ പുളകിതമാക്കി.
സാംസൺ ഹെവൻലി ബീറ്റ്‌സ് (Samson Heavenlybets), ജിൻസി ജോമോൻ, ഷിബു, ഡാനിയൽ ബിജു എന്നിവർ ആലപിച്ച ഗാനങ്ങൾ ജനഹൃദയങ്ങൾ കീഴടക്കി.

vachakam
vachakam
vachakam

ജാക്ക് ബിജു (കീബോർഡ്), സുമിത് സാം (ഗിറ്റാർ) എന്നിവർ പശ്ചാത്തലമൊരുക്കിയ ഗാനസന്ധ്യ കാണികളുടെ വൻ കൈയ്യടി നേടി.


തുടർന്ന് നടന്ന ഗുഡ് സമരിറ്റൻ മ്യൂസിക്കൽ ടീമിന്റെ സംഗീതവിരുന്നിൽ സേവ്യർ ആന്റണി, കോശി ദാനിയേൽ, റെജിമോൻ മാത്യു, ആൻസമ്മ ജോൺസൺ, ടാനിയ ജോസി, അനിത ജോസി, റോളി എൽദോ, ഫെയ്ത്ത് എൽദോ, എൽദോ വർഗീസ്, ജോർജ് കുര്യൻ, ബിജു എബ്രഹാം എന്നിവർ നോഹരമായ ഗാനങ്ങളിലൂടെ സദസ്സിനെ കയ്യിലെടുത്തു. അലൻ ഷിബു വർഗ്ഗീസിന്റെ ഡയറക്ഷൻ സംഗീത സദ്യ ഹരമായി

vachakam
vachakam
vachakam

സംഗീതസന്ധ്യയ്ക്ക് ശേഷം റോളി എൽദോയുടെ നേതൃത്വത്തിൽ അരങ്ങേറിയ ആകർഷകമായ ഡാൻസ് പെർഫോമൻസ് കാണികൾക്ക് മികച്ച ദൃശ്യവിരുന്നായി മാറി. ദൃശ്യഭംഗിയോടെ ഈ നോഹര നിമിഷങ്ങളെല്ലാം ക്യാമറയിൽ പകർത്തിയത് യൂത്ത് കോർഡിനേറ്റർ മാത്യൂസ് വർഗ്ഗീസ് ആയിരുന്നു.

കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശം പകർന്നുനൽകിയ ഈ വേറിട്ട പരിപാടി കാണികളിൽ വലിയ സ്വാധീനമാണ് ചെലുത്തിയത്. ഇതുപോലെയുള്ള മികച്ച പരിപാടികൾ ഭാവിയിലും വീണ്ടും സംഘടിപ്പിക്കണമെന്ന് പങ്കെടുത്ത ഏവരും ഒരേസ്വരത്തിൽ ആഗ്രഹം പ്രകടിപ്പിച്ചു.


എല്ലാവരും ഒന്നിച്ച് ചേർന്നുള്ള ഹൃദയസ്പർശിയായ പ്രാർത്ഥനയോടുകൂടിയാണ് സംഗീതസന്ധ്യ സമാപിച്ചത്. ചടങ്ങിൽ ജെസ്സി മാത്യു നന്ദി പ്രകാശനം നിർവ്വഹിച്ചു. പരിപാടിയിൽ പങ്കെടുത്തവർക്കായി ഒരുക്കിയ സ്‌നേഹവിരുന്നിൽ (ഭക്ഷണം) എല്ലാവരും പങ്കുചേർന്ന ശേഷമാണ് പിരിഞ്ഞുപോയത്.

സ്‌നേഹസാന്ത്വനം പ്രോഗ്രാം വിജയകരമാക്കുവാൻ ഒപ്പം നിന്ന എല്ലാ സുമനസ്സുകൾക്കും ഭാരവാഹികൾ പ്രത്യേകം നന്ദി അറിയിച്ചു.

തുടർന്നും, എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിച്ചുകൊണ്ട്, ഗുഡ് സമരിറ്റൻ കമ്മ്യൂണിറ്റി സ്‌നേഹതീരം കമ്മിറ്റിക്ക് വേണ്ടി:


ട്രസ്റ്റി: കൊച്ചുകോശി ഉമ്മൻ, ജനറൽ കൺവീനർ: സുജ കോശി, കൺവീനേഴ്‌സ്: ലീലാമ്മ വർഗീസ്, ആനി സക്കറിയ, ജെസ്സി മാത്യു, കെസിയ സജി.

പ്രോഗ്രാം കോർഡിനേറ്റേഴ്‌സ്: സേവ്യർ ആന്റണി, ജോർജ് കുര്യൻ, അനിൽ ബാബു, ബിജു എബ്രഹാം, കോശി ഡാനിയേൽ, റെജിമോൻ മാത്യു

വിവിധ കമ്മിറ്റി കോർഡിനേറ്റേഴ്‌സ്: ജോസ് സക്കറിയ, സജി സക്കറിയാ, ഷിബു മാത്യു, കുര്യൻ കുര്യൻ, അനിൽ ബാബു, സുനിത എബ്രഹാം, വര്ഗീസ് ജോൺ, തോമസ് എബ്രഹാം, അജി എബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ സബ് കമ്മിറ്റികൾ.

ഷിബു വർഗീസ് കൊച്ചുമഠം


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam