മലപ്പുറം: മഞ്ചേരി നറുകര മേമാട് സൈക്കിളിൽ ബൈക്ക് ഇടിച്ച് ആറ് വയസുകാരൻ മരിച്ചു. നറുകര സ്വദേശി മുഹമ്മദ് ഇസിയാൻ ആണ് മരിച്ചത്.
വൈകിട്ട് അഞ്ചോടെ മേമാട് 3-ജി വില്ലയ്ക്ക് സമീപമായിരുന്നു അപകടം.സൈക്കിൾ ഓടിച്ച് പോവുകയായിരുന്ന ഇസിയാനെ സമീപവാസിയായ ആൾ ഓടിച്ച ബൈക്ക് ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.കുട്ടിയുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
