ശാന്തിഗിരി ആശ്രമത്തിൽ ശാന്തി പ്രഭാഷണം 2026 സെപ്തംബർ 8ന്

SEPTEMBER 6, 2026, 8:59 PM

ന്യൂയോർക് /ആലുവ: എടത്തലനോർത്ത് ശാന്തിഗിരി ആശ്രമത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ശാന്തി പ്രഭാഷണം 2026' വരുന്ന ചൊവ്വാഴ്ച (സെപ്തംബർ 8) വൈകുന്നേരം 4:30ന് നടക്കും. 'സമാധാനം സൗഹാർദ്ദത്തിൽ'  എന്നതാണ് ഈ വർഷത്തെ മുഖ്യ പ്രമേയം.

യൂണിയൻ ക്രിസ്ത്യൻകോളേജ് (യു.സികോളേജ്) പ്രിൻസിപ്പൽ ഡോ. മിനി ആലീസ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും. മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷനും ശാന്തിഗിരി ചെയർമാനുമായമോസ്റ്റ് റവ.ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത, ശാന്തിഗിരി ട്രസ്റ്റ് വൈസ് ചെയർമാൻ റൈറ്റ് റവ.ഡോ. ഐസക് മാർ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പ, കോട്ടയം-കൊച്ചി ഭദ്രാസനാധിപൻ റൈറ്റ് റവ.തോമസ് മാർ തിമോത്തിയോസ് എപ്പിസ്‌കോപ്പ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.


vachakam
vachakam
vachakam

ഡയറക്ടർ റവ.തോമസ് കെ. മാത്യു, ട്രഷറർ മിസ്റ്റർ ഉമ്മൻജോൺസൺ, സെക്രട്ടറി മിസ്റ്റർ പ്രീതിഷ്‌കോവൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും. എറണാകുളം സെന്റർ സീനിയർ സിറ്റിസൺസ് ഫെലോഷിപ്പ് ഗായകസംഘം ചടങ്ങിൽ ഗാനമാലപിക്കും. എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്‌യുന്നതായി സംഘടകർ അറിയിച്ചു 

പി പി ചെറിയാൻ


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam