സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ് ഏഴാം ക്ലാസ് വിദ്യാർഥിനിയ്ക്ക് ദാരുണാന്ത്യം  

JUNE 21, 2026, 11:51 PM

 കൊച്ചി: സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ് പെൺകുട്ടിയ്ക്ക് ദാരുണാന്ത്യം.

 മാവേലിപുരം ഗുഡ് എർത്ത് ഹ്യൂസ് ഓഫ് ലൈഫ് ഫ്‌ളാറ്റിൽ താമസിക്കുന്ന റോഗൺ ആൻഡ്രൂസിന്റെയും ടെസി കെ. മാത്യുവിന്റെയും മകൾ റിഹാന കാതറിൻ ആൻഡ്രൂസ്  (12) ആണ് മരിച്ചത്. 

ഞായറാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു അപകടം. മാവേലിപുരം ഓണം പാർക്കിന് സമീപത്തെ റോഡിൽ സഹോദരനുമൊത്ത് സൈക്കിൾ ഓടിക്കുന്നതിനിടെ റോഡരികിലെ താഴ്ന്ന പറമ്പിലേക്ക് അബദ്ധത്തിൽ വീഴുകയായിരുന്നു. തല്ക്ക് പരിക്കേറ്റ റിഹാനയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

vachakam
vachakam
vachakam

കൊല്ലംകുടിമുകൾ വിദ്യാജ്യോതി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. 

 സഹോദരങ്ങൾ: റിഹാൻ ആൻഡ്രൂസ്, അയാൻ ആൻഡ്രൂസ് 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam