എസ്ബി അസംപ്ഷൻ അലുമ്‌നി അസോസിയേഷൻ ക്രിസ്തുമസ് ആഘോഷങ്ങൾ വർണ്ണാഭമായി

DECEMBER 30, 2025, 7:37 PM

ഷിക്കാഗോ: എസ്ബി ആൻഡ് അസംപ്ഷൻ കോളേജ് അലുമ്‌നി അസോസിയേഷന്റെ ഷിക്കാഗോ ചാപ്റ്റർ, ഈ വർഷത്തെ ക്രിസ്തുമസ് നവവത്സര ഫാമിലി മീറ്റ് ബെൽവുഡ് മാർത്തോമ്മാശ്‌ളീഹാ കത്തീഡ്രൽ ചാവറ ാളിൽ ഡിസംബർ 27-ാം തീയതി ശനിയാഴ്ച ആഘോഷിച്ചു. രാവിലെ 11 മണിക്ക് ഗ്രേയ്‌സ് നേര്യംപറമ്പിൽ ആലപിച്ച പ്രാർഥനാഗാനത്തോടുകൂടി ആഘോഷപരിപാടികൾ ആരംഭിച്ചു.

തുടർന്ന് പ്രസിഡന്റ് ഡോ. മനോജ് നേര്യംപറമ്പിൽ അധ്യക്ഷതവഹിച്ച സമ്മേളനത്തിൽ മിഷനറീസ് ഓഫ് കംപാഷൻ സന്യാസസഭാംഗം റവ.ഫാ. ജോജോ തോമസ് പുൽപയിൽ കലാലയജീവിതത്തിന്റ മധുരസ്മരണകളെ തൊട്ടുണർത്തിക്കൊണ്ട് മനോഹരമായ ക്രിസ്തുമസ് സന്ദേശം നൽകി. അസോസിയേഷൻ പ്രഥമ പ്രസിഡന്റ് പ്രൊഫ. ജെയിംസ് ഓലിക്കര സദസ്സിന് സ്വാഗതം പറഞ്ഞു.

ഷിക്കാഗോയിലും സമീപസ്ഥലങ്ങളിമുള്ള എസ്ബി അസംപ്ഷൻ പൂർവ്വവിദ്യാർഥികളെ ഏകോപിപ്പിച്ചുനടത്തിയ സംഘടനാ പ്രവർത്തനങ്ങൾ അദ്ദേഹം ിശദീകരിച്ചു. തുടർന്ന് ജോർജ്ജ് ഇല്ലിക്കലിന്റെ നേതൃത്വത്തിൽ എസ്ബി അസംപ്ഷൻ അലുമ്‌നയ് ഗായകസംഘം കരോൾഗാനങ്ങൾ ആലപിച്ചു. 

vachakam
vachakam
vachakam

2026 ജൂലൈ 9ന് സംഘടനയുടെ ഷിക്കാഗോ ചാപ്റ്റർ ആതിഥ്യം വഹിക്കുന്ന നോർത്ത് അമേരിക്ക കൺവെൻഷനോടനുബന്ധിച്ചു പുറത്തിറക്കിയ ഫ്‌ളയറിന്റെ പ്രകാശനകർമ്മം നാഷണൽ കൺവെൻഷൻ ചെയർമാൻ മാത്യു ദാനിയേൽ  മുൻപ്രസിഡന്റ് ഷിബു അഗസ്റ്റിന് കോപ്പി നൽകികൊണ്ട് നിർവഹിച്ചു. തുടർന്ന് രെജിസ്‌ട്രേഷൻ കിക്ക് ഓഫ് നടത്തി കൺവെൻഷന്റെ ഒരുക്കങ്ങൾക്ക് ആവേശകരമായ തുടക്കംകുറിച്ചു.  

എക്‌സിക്യൂട്ടിവ് അംഗങ്ങളായ ബോബൻ കളത്തിൽ, ജോളി കുഞ്ചെറിയ, ബിജി കൊല്ലാപുരം, ഷിജി ചിറയിൽ, ജോൺ നടക്കപ്പാടം, ജോസഫ് കാളാശ്ശേരി, പ്രകാശ് മേനോൻ, രഞ്ജിത്ത് പിള്ള, ആന്റണി പന്തപ്ലാക്കൽ, ജോജോ വെങ്ങാന്തറ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

സൂസൻ ഇല്ലിക്കൽ, ജാൻസി കോയിക്കൽ, സെബാസ്റ്റ്യൻ വാഴേപറമ്പിൽ, മനോജ് തോമസ്, റെറ്റി കൊല്ലാപുരം എന്നിവർ കരോൾ സർവീസിന് നേതൃത്വം നൽകി. റ്റിയ ചിറയിലിന്റെ  നൃത്തപരിപാടിയെത്തുടർന്നു സ്‌നേഹവിരുന്നോടുകൂടി ആഘോഷങ്ങൾ സമാപിച്ചു. അസോസിയേഷൻ സെക്രട്ടറി തോമസ് ഡിക്രൂസ് സദസ്സിനു നന്ദി പറഞ്ഞു. സോഫിയ അമ്പലത്തുങ്കൽ എംസി ആയിരുന്നു.

vachakam
vachakam
vachakam

തോമസ് ഡിക്രൂസ്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam