ന്യൂയോർക്ക്: പ്രവർത്തന മികവ് മുഖമുദ്രയായ റെജി വർഗീസിനെ ഫൊക്കാന നാഷണൽ കമ്മറ്റിയിലേക്ക് മലയാളി അസോസിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലൻഡ് നാമനിർദേശം ചെയ്തു.
മൂന്നു പതിറ്റാണ്ടിലേറെയായി അമേരിക്കയിലെ മലയാളി സമൂഹ്യ, സാംസ്കാരിക, സാമുദായിക മേഖലകളിലെ സജീവ സാന്നിധ്യമായ റെജി, ജീവകാരുണ്യ പ്രവർത്തനങ്ങളിലും മുൻനിരയിലുണ്ട്.
സ്റ്റാറ്റൻഐലന്റ് മലയാളി അസോസിയേഷന്റെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ തുടങ്ങിയ വിവിധ പദവികളിൽ റെജി വർഗീസ് തിളക്കമാർന്ന പ്രവർത്തനം കാഴ്ചവച്ചിട്ടുണ്ട്.
സാമൂഹ്യ പ്രവർത്തനത്തോടൊപ്പം തന്നെ രാഷ്ട്രീയ രംഗത്തും, ആദ്ധ്യാത്മിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള റെജി, ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസിന്റെ ന്യൂയോർക്ക് ചാപ്റ്റർ ട്രഷറർ എന്ന നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഏറ്റവും മനോഹരമായ സ്റ്റാറ്റൻഐലന്റ് സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിന്റെ നിർമ്മാണ വേളയിൽ ഉടനീളം കർമനിരതമായി പ്രവർത്തിച്ച ബിൽഡിംഗ് കമ്മിറ്റി ട്രഷററായിരുന്നു.
ബിസിനസ് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റർ ബിരുദധാരിയായ അദ്ദേഹം പല വ്യവസായങ്ങളുടേയും ഉടമയാണ്. ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റ് അതോറിറ്റിയിൽ ഉദ്യോഗസ്ഥനായ റെജി കുടുംബ സമേതം സ്റ്റാറ്റൻഐലന്റിൽ താമസിക്കുന്നു.
റെജി വർഗീസിന്റെ സ്ഥാനാർത്ഥിത്വം ഫൊക്കാന എന്ന മഹത്തായ സംഘടനയ്ക്ക് ഒരു മുതൽ കൂട്ടായിരിക്കുമെന്ന് പ്രസിഡൻഡ് ജേക്കമ്പ് ജോസഫ് സെക്രട്ടറി അലക്സ് തോമസ് ട്രഷറാർ ജോസ് വർഗ്ഗീസ് എന്നിവർ അഭിപ്രായപ്പെട്ടു.
അലക്സ് തോമസ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
