ആലുവ: മൂന്ന് വയസുകാരിയെ പുഴയിൽ എറിഞ്ഞുകൊന്ന സന്ധ്യക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് അമ്മ. കയറി വന്നപ്പോൾ കുട്ടിയെവിടെയെന്ന് ചോദിച്ചപ്പോൾ ഒന്നും പറഞ്ഞില്ലെന്നും പ്രതി സന്ധ്യയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
മക്കളോട് സന്ധ്യക്ക് സ്‌നേഹക്കുറവുണ്ടായിരുന്നു. ഭർത്താവിന്റെ അമ്മയുമായും പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നും വഴക്കിട്ട് സ്വന്തം വീട്ടിലേക്ക് വരാറുണ്ട്. എന്നാൽ കുട്ടിയെ അപായപ്പെടുത്തുമെന്ന് കരുതിയില്ലെന്നും സന്ധ്യയുടെ അമ്മ പറഞ്ഞു.
സന്ധ്യക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്നും പെട്ടന്ന് ദേഷ്യം വരുന്ന സ്വഭാവമാണെന്നും കുട്ടികളെ അടിക്കാറുണ്ടെന്നും സന്ധ്യയുടെ അമ്മ പറഞ്ഞു. കൊച്ചിനെക്കുറിച്ച് പൊലീസുകാർ ചോദിച്ചപ്പോൾ ഓർക്കുന്നില്ലെന്നായിരുന്നു മറുപടി.
'ഏഴുമണിക്കാണ് സന്ധ്യ കയറി വന്നത്. ഇരുട്ടത്ത് വന്നപ്പോൾ കൊച്ചെവിടെയെന്ന് ചോദിച്ചപ്പോൾ ഒരു കൂസലുമില്ലായിരുന്നു. സന്ധ്യയുടെ അച്ഛനും ചോദിച്ചു. ഒരു മറുപടിയും പറഞ്ഞില്ല. പിന്നീടാണ് വണ്ടിയിൽ വെച്ച് കാണാതായെന്ന് പറഞ്ഞത്. സന്ധ്യക്ക് പെട്ടന്ന് ദേഷ്യം വരുന്ന സ്വഭാവമാണ്. മുമ്പ് കുട്ടികളെ അപായപ്പെടുത്താൻ ശ്രമിച്ചിട്ടില്ല. ദേഷ്യം വരുന്ന സമയത്ത് കുട്ടിയെ അടിക്കാറുണ്ട്. ഭർത്താവുമായി കുടുംബ പ്രശ്‌നങ്ങളുണ്ട്. ഭർത്താവ് മദ്യപിക്കും. സന്ധ്യയെ കരണത്തടിക്കുകയും കഴുത്തിന് പിടിക്കാറുമുണ്ടായിരുന്നു. ഇതുകാരണം ഇടക്കിടക്ക് വീട്ടിലേക്ക് വരാറുണ്ട്. കൊലപാതകത്തിന് ശേഷം വീട്ടിലെത്തിയ സന്ധ്യ കാര്യമായി ഒന്നും പറഞ്ഞില്ല. പൊലീസ് വന്ന് ചോദിച്ചപ്പോഴും അറിയില്ലെന്നാണ് പറഞ്ഞത്..'സന്ധ്യയുടെ അമ്മ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്