ശബരിമല തീർഥാടനം:  വിമാനത്താവളത്തിൽ നിന്നുള്ള ബസ് സർവീസ് മന്ത്രി സി.പി ജോൺ   ഫ്ലാ​ഗ് ഓഫ് ചെയ്യും

NOVEMBER 18, 2026, 8:21 PM

തിരുവനന്തപുരം: വിമാനമാർഗം എത്തുന്ന ശബരിമല തീർഥാടകർക്കായി തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പമ്പയിലേക്ക് നേരിട്ട് കെഎസ്ആർടിസി ആരംഭിക്കുന്ന എയർ കണ്ടീഷൻ ബസ് സർവീസുകളുടെ ഫ്ലാ​ഗ് ഓഫ് ഇന്ന് (19-11-2026)  ​ഗതാ​ഗത മന്ത്രി സി.പി ജോൺ ഫ്ലാ​ഗ് ഓഫ് ചെയ്യും.

രാവിലെ പത്തിന് തിരുവനന്തപുരം എയർപോർട്ടിലെ കാർ​ഗോ ടെർമിനലിന് സമീപമാണ് ചടങ്ങ്. രാവിലെ വിമാനത്തിൽ എത്തുന്ന അയ്യപ്പഭക്തരെയും വഹിച്ച് ആദ്യ ബസ് പമ്പയിലേക്ക് തിരിക്കും.

ശബരിമല തീർഥാടകരുടെ യാത്രാസൗകര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തിരുവനന്തപും,  നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്നും പമ്പയിലേക്ക് പുതിയ സർവീസ് ഒരുക്കിയിരിക്കുന്നത്. വിമാനത്താവളങ്ങളിൽ എത്തുന്ന ഭക്തർക്ക് വിശ്രമിക്കാനും വിരിവെയ്ക്കാനുമുള്ള പ്രത്യേക സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. കെഎസ്ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്ന വെബ്സൈറ്റുകൾ വഴിയും യാത്രക്കാർക്ക് ബസ് ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം.

vachakam
vachakam
vachakam

വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്ന വെബ്സൈറ്റുകളിൽ കെഎസ്ആർടിസി ടിക്കറ്റ് ബുക്കിങ് ലിങ്ക് കൂടി ഉൾപ്പെടുത്തി. വിമാനങ്ങളുടെ സമയവിവരങ്ങൾ പമ്പ ബസ് സ്റ്റേഷനിൽ തത്സമയം അറിയാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ ബസ് സർവീസുകൾ ആരംഭിക്കുന്നത് വിമാനമാർഗം കേരളത്തിലെത്തുന്ന തീർഥാടകർക്ക് വിമാനത്താവളങ്ങളിൽനിന്ന് പമ്പയിലേക്കുള്ള യാത്രയും ദർശനത്തിന് ശേഷമുള്ള മടക്കയാത്രയും കൂടുതൽ സുഗമമാക്കും.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam