റിപ്പോർട്ടർ ചാനലിന്റെ സുരക്ഷാ ക്ലിയറൻസ് പിൻവലിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

MARCH 24, 2026, 9:45 AM

 കൊച്ചി: റിപ്പോർട്ടർ ചാനലിനുള്ള സുരക്ഷാ ക്ലിയറൻസ് പിൻവലിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ട്വന്റി20 അധ്യക്ഷൻ സാബു എം ജേക്കബിന്റെ ഹർജി പരിഗണിക്കവെ ഹൈക്കോടതിയിലാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം വാക്കാൽ അറിയിച്ചത്.

ചാനലിന്റെ ഉടമസ്ഥാവകാശം മറ്റൊരാൾക്ക് കൈമാറിയതിന്റെ വിവരങ്ങൾ രേഖാമൂലം സമർപ്പിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സുരക്ഷാ ക്ലിയറൻസ് പിൻവലിച്ചതെന്ന് ആഭ്യന്തര മന്ത്രാലയത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ അറിയച്ചത്. 

ഹർജിയിൽ ചാനൽ ഉടമയിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ടെന്ന് കേന്ദ്ര വാർത്താ വിതരണ  പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. 

vachakam
vachakam
vachakam

 ചട്ടം മറികടന്നാണ് ചാനലിന്റെ ലൈസൻസിന്റെ ഉടമസ്ഥാവകാശം കൈമാറിയതെന്നും യഥാർഥ ഉടമകളാരാണെന്നത് വ്യക്തമല്ലെന്നും ചൂണ്ടിക്കാട്ടി സാബു എം ജേക്കബ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.  ഈ കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചാനലിന്റെ സുരക്ഷാ ക്ലിയറൻസ് പിൻവലിച്ചെന്ന് കോടതിയെ വാക്കാൽ അറിയിച്ചത്.  



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam