കൊച്ചി: തിരുവല്ല മണ്ഡലത്തിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി യൂട്യൂബർ 'ചെകുത്താൻ' എന്ന അജു അലക്‌സ് മത്സരിക്കും.
രാഷ്ട്രീയത്തിന് അതീതമായി ജനങ്ങൾക്ക് വേണ്ടിയാണ് താൻ മത്സരിക്കുന്നതെന്ന് അജു അലക്‌സ് പറയുന്നു. സൂക്ഷ്മ പരിശോധനയിൽ അജു അലക്‌സിന്റെ പത്രിക വരണാധികാരി സ്വീകരിച്ചു.
തിരുവല്ലയിൽ 10 പേരുടെ പത്രികകളാണ് സ്വീകരിച്ചത്. യുഡിഎഫിൽ കേരള കോൺഗ്രസ് മത്സരിക്കുന്ന സീറ്റിൽ വർഗീസ് മാമനാണ് സ്ഥാനാർത്ഥി.
എൽഡിഎഫ് സ്ഥാനാർത്ഥിയായി മാത്യു ടി തോമസും ബിജെപിയുടെ അനൂപ് ആന്റണി എൻഡിഎ സ്ഥാനാർത്ഥിയായും മത്സരിക്കും.
'യഥാർത്ഥ മാറ്റത്തിനായി സ്വതന്ത്രശബ്ദം' എന്നാണ് അജു അലക്‌സിന്റെ പോസ്റ്റർ. തനിക്ക് വോട്ട് ചെയ്യണമെന്നും പിന്തുണയ്ക്കാൻ താൽപര്യമുള്ളവർ സന്ദേശമയക്കണമെന്നും അജു അലക്‌സ് ഫേസ്ബുക്കിൽ കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
