സാക്രമെന്റോ: അമേരിക്കൻ മലയാളി സമൂഹത്തിന്റെ താത്പര്യങ്ങൾക്കൊത്ത് ഫോമായുടെ ജനകീയ പ്രവർത്തനങ്ങളുടെ സ്വാഭാവികമായ തുടർച്ചയ്ക്കും ഭാവനാപൂർണമായ പുത്തൻ പദ്ധതികളുടെ ആവിഷ്‌കാരത്തിനുമായി 2026'28 ഭരണ സമിതിയിലേയ്ക്ക് മൽസരിക്കുന്ന 'ടീം വായ്‌സ് ഓഫ് ഫോമാ' പാനൽ അംഗങ്ങൾ തങ്ങളുടെ ഇലക്ഷൻ കാംമ്പെയ്‌നിന്റെ ഭാഗമായി സാക്രമെന്റോ സ്‌പോർട്‌സ് ആൻഡ് ചാരിറ്റി ക്ലബ് ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി. മാർച്ച് 14ന് കാലിഫോർണിയയിലെ കായൽ റാഞ്ചിൽ തികച്ചും സൗഹാർദപരമായ അന്തരീക്ഷത്തിൽ നടന്ന മീറ്റിങ്ങിൽ സംഘടന ടീം വോയ്‌സ് ഓഫ് ഫോമായ്ക്ക് ആശംസകൾ നേർന്നു.
നൂറ് അംഗസംഘടനകളുടെ ബലമുള്ള ഫോമായുടെ അംഗബലം കൂടുതൽ വർധിപ്പിക്കുന്നതോടൊപ്പം ദീർഘവീക്ഷണത്തോടെയുള്ളതും കാലാനുസൃതവുമായ വികസന പരിപാടികളോടെയാണ് ഫോമായെ നയിക്കുന്നതിനുള്ള അംഗീകാരത്തിനായി ജനസമക്ഷം എത്തുന്നതെന്ന് പ്രസിഡന്റ് സ്ഥാനാർത്ഥി ബിജു തോണിക്കടവിൽ വ്യക്തമാക്കി. ഫോമായുടെ പ്രബുദ്ധമായ പാരമ്പര്യം നിലനിർത്തിക്കൊണ്ട് കർമഭൂമിയിലും ജൻമഭൂമിയിലും ചാരിറ്റി ഉൾപ്പെടെയുള്ള പുതിയ പദ്ധതികൾ നടപ്പാക്കുന്നതോടൊപ്പം നിലവിലുള്ള പദ്ധതികളുടെ തുടർച്ചയുമുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.
ഫോമാ 20 വർഷം പൂർത്തിയാക്കുന്ന ചരിത്ര മുഹൂർത്തം സമുചിതമായി ആഘോഷിക്കുന്ന പത്താം വാർഷിക കൺവൻഷൻ അവിസ്മരണീയമാക്കുകയെന്ന ലക്ഷ്യവും തങ്ങൾക്കുണ്ടെന്ന് വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന ബിജു തോണിക്കടവിൽ (പ്രസിഡന്റ്), പോൾ പി ജോസ് (ജനറൽ സെക്രട്ടറി), പ്രദീപ് നായർ (ട്രഷറർ), സാമുവൽ മത്തായി (വൈസ് പ്രസിഡന്റ്), മഞ്ജു പിള്ള (ജോയിന്റ് സെക്രട്ടറി) ജോൺസൺ കണ്ണൂക്കാടൻ (ജോയിന്റ് ട്രഷറർ) എന്നിവർ പറഞ്ഞു.
മീറ്റിങ്ങിൽ ഫോമാ ട്രഷറർ സിജിൽ പാലയ്ക്കലോടി, സാക്രമെന്റോ സ്‌പോർട്‌സ് ആൻഡ് ചാരിറ്റി ക്ലബ് പ്രസിഡന്റ് മാത്യു പാലക്കോത്ത്, സെക്രട്ടറി ജിയോ മാത്യു, ട്രഷറർ ബിജു ജോർജ്, കമ്മിറ്റി മെമ്പേഴ്‌സായ ബൈജു ആന്റണി, ജോർജ് പുളിച്ചുമാക്കൽ, എബിൻ വർഗീസ്, സർഗം കമ്മിറ്റി മെമ്പർമാരായ ജോഷി വർഗീസ്, ലിൻസൺ വർഗീസ്, ഫോമാ ഹെൽത്ത് കെയർ കമ്മിറ്റി അംഗം ബാബു വർക്കി, ഫോമാ സുവനീർ കമ്മിറ്റി മെമ്പർ ദയാലു ജോസഫ്, ഫോമ ഹെൽപ്പിംഗ് ഹാന്റ്‌സ് മെമ്പർ ജിയോ മാത്യൂസ്, ഫോമാ ബിസിനസ് ഫോറം മെമ്പർ എബിൻ വർഗീസ്, 24 ഐ.റ്റി സി.ഇ.ഒ ഷാജു ചെമ്മണ്ണൂർ തുടങ്ങിയവർ പങ്കെടുത്തു. ടീം വോയ്‌സ് ഓഫ് ഫോമാ ഏവർക്കും ഹൃദയപൂർവം നന്ദി പ്രകാശിപ്പിച്ചു.
എ.എസ് ശ്രീകുമാർ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
