പ്രശസ്ത ഡോക്യുമെന്‍ററി സംവിധായകൻ ആർ എസ് പ്രദീപ് അന്തരിച്ചു

AUGUST 14, 2025, 8:03 AM

ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയ പ്രശസ്ത ഡോക്യുമെന്റെറി സംവിധായകന്‍ ആര്‍ എസ് പ്രദീപ് അന്തരിച്ചു. 58 വയസായിരുന്നു. അര്‍ബുദ ബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. ഡോ. എ പി ജെ അബ്ദുൾ കലാമിനെ കുറിച്ചുള്ള വിങ്സ് ഓഫ് ഫയർ, തുഞ്ചത്തെഴുത്തച്ഛൻ, അജാന്ത്രിക്ക് തുടങ്ങി പ്രശസ്തമായ നൂറിലധികം പ്രശസ്ത ഡോക്യുമെന്‍ററികളുടെ സംവിധായകനാണ്. കേരളത്തിലെ ആദ്യകാല ടെലിവിഷൻ സ്റ്റുഡിയോ ട്രിവാൻഡ്രം ടെലിവിഷന്‍റെ സ്ഥാപകനായിരുന്നു. 2005 മുതൽ 2013 വരെ കേന്ദ്ര സെൻസർ ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

ലെനിൻ രാജേന്ദ്രന്‍റെ ജീവിതത്തെ ആസ്പദമാക്കി ‘വേനൽ പെയ്ത ചാറ്റു മഴ’ 2019 ലെ ഏറ്റവും മികച്ച ഡോക്യുമെന്‍ററിക്കുള്ള സംസ്ഥാന അവാർഡ് നേടി. 2023 ൽ 69 ആം ദേശീയ ചലചിത്ര അവാർഡിൽ ‘മൂന്നാം വളവ്’ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടി. 12 ലധികം അന്തർദേശീയ ചലചിത്ര മേളകളിൽ പ്രദർശിപ്പിച്ചു. ‘പ്ലാവ്’ എന്ന ഡോക്യുമെന്‍ററി സയൻസ് ആൻഡ് എൻവയോൺമെന്‍റ് വിഭാഗത്തിൽ സംസ്ഥാന പുരസ്കാരം നേടി.

നാളെ രാവിലെ 9 മണി മുതൽ ബേക്കറി ജങ്ഷനടുത്തുള്ള വസതിയായ 0VRA C86 ൽ പൊതുദർശനത്തിനു ശേഷം വൈകീട്ട് 4 മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ അന്ത്യകർമങ്ങൾ നടത്തുന്നതാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam