അനെർട്ടിലെ സോളാർ പദ്ധതി: വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി   രമേശ് ചെന്നിത്തല

AUGUST 17, 2025, 1:38 AM

തിരുവനന്തപുരം:  അനെർട്ടിലെ സോളാർ പദ്ധതിയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 

കേരളത്തിലെ കർഷകർക്ക് സൗജന്യമായി സൗരോർജ പമ്പുകൾ നൽകാനുള്ള കേന്ദ്ര പദ്ധതിയായ പിഎം കുസും പദ്ധതിയിൽ അനെർട്ട് കോടികളുടെ അഴിമതി നടത്തിയെന്നാണ് ആരോപണം. 

 അനെർട്ട് സിഇഒ നരേന്ദ്രനാഥ് വെല്ലൂരിയെ ഒന്നാം പ്രതിയാക്കിയാണ് പരാതി നൽകിയിട്ടുള്ളത്. അനെർട്ടിൽ 100 കോടിയിലേറെ രൂപയുടെ അഴിമതി നടന്നുവെന്നാണ് പരാതി.

vachakam
vachakam
vachakam

ക്രമക്കേടുകളെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ചെന്നിത്തല പരാതിയിൽ പറയുന്നുണ്ട്. പദ്ധതിയുടെ തുടക്കം മുതലുള്ള കാര്യങ്ങളിൽ അന്വേഷണം വേണമെന്നും ടെൻഡറുകളടക്കം അന്വേഷണത്തിന്റെ ഭാഗമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ക്രമക്കേടുമായി ബന്ധപ്പെട്ട തെളിവുകളും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്.

അഞ്ച് കോടിക്കകത്ത് ടെൻഡർ വിളിക്കാൻ അർഹതയുള്ള അനെർട്ട് സിഇഒ 240 കോടി രൂപയുടെ ടെൻഡർ വിളിച്ചതായി ചെന്നിത്തല നേരത്തേ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam