ആലപ്പുഴ: അരൂർ - തുറവൂർ ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന ഇരുമ്പ് ബീമുകൾ അഴിച്ചു മാറ്റുന്നതിനിടെ നിലംപതിച്ചു. തലനാരിഴയ്ക്ക് വൻ അപകടമൊഴിവായി. തുറവൂർ ജംഗ്ഷനിൽ ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം.
കോൺക്രീറ്റ് ഗർഡർ ഉറപ്പിക്കാൻ ഉപയോഗിക്കുന്ന 80 ടൺ ഭാരമുള്ള കൂറ്റൻ ബീമുകൾ വീണത് തൂണിനടിയിൽ പാർക്ക് ചെയ്തിരുന്ന പുള്ളർ ലോറിയുടെ മുകളിലേക്കാണ്. ലോറി തകർന്നെങ്കിലും ആളപായമുണ്ടായില്ല.
ബീമുകൾ ഇറക്കുമ്പോൾ ഗതാഗതം തടസപ്പെടുത്തിയതിനാൽ വൻ ദുരന്തമാണ് ഒഴി വായത്. ഇതോടെ, ദേശീയപാതയിൽ തുറവൂർ ജംഗ്ഷനിൽ വൻ ഗതാഗതക്കുരുക്കുണ്ടായി. വാഹനങ്ങൾ കുമ്പളങ്ങി റോഡ് വഴി തിരിച്ചുവിട്ടു.
ഉയരപ്പാത നിർമ്മാണം ആരംഭിച്ചതു മുതൽ ഈ റൂട്ടിൽ വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. മണിക്കൂറുകൾ നീളുന്ന കുരുക്ക് ഉയരപ്പാത നിർമ്മാണം അവസാനിക്കുന്നത് വരെ തുടരുമെന്ന് അധികൃതർ അറിയിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്