കോടതിക്കുള്ളിൽ റീൽ ചിത്രീകരണം: കേസെടുത്ത് പൊലീസ്

JUNE 20, 2026, 12:17 AM

കൊല്ലം: കോടതിക്കുള്ളിൽ റീൽ ചിത്രീകരണം. കൊല്ലം അഡീഷണൽ ഡിസ്ട്രിക് കോടതി (3)യിലാണ് സംഭവം.

കാപ്പാ കേസ് പ്രതികൾ ഉൾപ്പെടെയുള്ളവരെ ഉപയോഗിച്ചുള്ള റീൽ  'അക്ഷയ് പാരിപ്പള്ളി' എന്ന അക്കൗണ്ട് വഴിയാണ്   പുറത്ത് വിട്ടത്.  'അവന്റെയൊക്കെ കൈ മാത്രമല്ല, കാലും വെട്ടണം' എന്ന സിനിമാ ഡയലോഗിലാണ് റീൽ തുടങ്ങുന്നത്.

കോടതിയുടെ വിചാരണക്കൂട്ടിൽ നിൽക്കുന്നതും കോടതിക്ക് പുറത്തേക്ക് വരുന്നതും ചിത്രീകരിച്ചിട്ടുണ്ട്. സംഭവത്തിൽ വെസ്റ്റ് പൊലീസ് സ്വമേധയാ കേസെടുത്തു.

vachakam
vachakam
vachakam

പൊതുസമൂഹത്തിന് ഭീഷണി ഉണ്ടാക്കുന്ന വിധമാണ് റീലെന്ന് പൊലീസ് പ്രതികരിച്ചു. പൊതുസേവകരെ ഭീഷണിപ്പെടുത്തുന്ന സംഭാഷണത്തോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam