മലപ്പുറം: സംസ്ഥാനത്ത് പേവിഷ പ്രതിരോധ വാക്സീൻ സുരക്ഷിതമെന്ന് ആരോഗ്യ വകുപ്പിന്‍റെ പഠനഫലം. അഞ്ചു വർഷത്തിനുള്ളിൽ വാക്സീൻ എടുത്ത എല്ലാവരും പ്രതിരോധശേഷി കൈവരിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
കൊല്ലം മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം അസോസിയറ്റ് പ്രഫ ഡോ.എസ്.ചിന്തയുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്.
തലയ്ക്ക് സമീപമുള്ള ഗുരുതര മുറിവുകളാണ് പേവിഷ ബാധയ്ക്ക് കാരണമെന്നാണ് നിഗമനം. തിരുവനന്തപുരം മെഡിക്കൽ കോളജിലെ അടക്കം 150 ലധികം സാംപിളുകളാണ് പഠനത്തിനായി ഉപയോഗിച്ചത്.
എല്ലാവരിലും പേ വിഷ വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡി രൂപപ്പെട്ടിട്ടുണ്ട് എന്നായിരുന്നു പഠനഫലം. വാക്സീൻ ഗുണനിലവാരം ഉള്ളതാണെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ഡോ. ചിന്ത പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്