ചെന്നൈ ∙ നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ്യുടെ റോഡ് ഷോയ്ക്കിടെ മധുര വിമാനത്താവളത്തിൽ നാശനഷ്ടങ്ങളുണ്ടാക്കിയതിന് പാർട്ടി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.
അനുമതിയില്ലാതെ കൂട്ടംകൂടിയതിനും പൊതുമുതൽ നശിപ്പിച്ചതിനും അടക്കമാണു കേസ്. സിനിമ ചിത്രീകരണത്തിന് മധുരയിലെത്തിയപ്പോഴാണ് വിമാനത്താവളത്തിലെ വസ്തുവകകൾ ഉൾപ്പെടെ നശിപ്പിച്ച് പാർട്ടി പ്രവർത്തകർ അഴിഞ്ഞാടിയത്.
നടനെ കണ്ട് ആവേശഭരിതരായവർ വിജയ് സഞ്ചരിച്ച വാഹനത്തിനു മുകളിൽ കയറിയതോടെ വാഹനത്തിന്റെ മുൻഭാഗവും തകർന്നു.
ഇവർ വിമാനത്താവളത്തിന്റെ മുൻഭാഗത്തെ ഡിവൈഡറിലെ ചെറു ഗേറ്റുകളും മറ്റും തകർത്തതായി കണ്ടെത്തി. തുടർന്നാണു കണ്ടാൽ അറിയാവുന്ന പ്രവർത്തകർക്കെതിരെ കേസെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്