ഇന്ത്യ-പാക് സംഘർഷം: യുഎൻ രക്ഷാ സമിതി യോഗം ചേരും

MAY 5, 2025, 9:45 PM

ഡൽഹി : ഇന്ത്യ-പാകിസ്ഥാൻ സംഘർഷം ചർച്ച ചെയ്യാൻ യുഎൻ സുരക്ഷാ കൗൺസിൽ യോഗം ചേരും. ഇരു രാജ്യങ്ങളും തമ്മിലുള്ള നിലവിലെ സ്ഥിതി യോഗത്തിൽ വിലയിരുത്തും. വിഷയം ചർച്ച ചെയ്യണമെന്ന പാകിസ്ഥാന്റെ അഭ്യർഥനയെ തുടർന്നാണ് തീരുമാനം.

യോഗത്തിന് മുമ്പ്, പഹൽഗാം ഭീകരാക്രമണത്തെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അപലപിച്ചു. സാധാരണക്കാരെ കൊല്ലുന്നത് അംഗീകരിക്കാനാവില്ല. കുറ്റവാളികളെ നിയമപ്രകാരം ശിക്ഷിക്കണം. സൈനിക നടപടി ഒന്നിനും പരിഹാരമല്ല, ഇരു രാജ്യങ്ങളും സംയമനം പാലിക്കണം. സംഘർഷത്തിൽ നിന്ന് പിന്മാറാൻ ഇരു രാജ്യങ്ങളും ഗുട്ടെറസിനോട് ആവശ്യപ്പെട്ടു. സമാധാനം പുനഃസ്ഥാപിക്കാൻ ഐക്യരാഷ്ട്രസഭ ഏത് സഹായവും നൽകാൻ തയ്യാറാണെന്ന് ഗുട്ടെറസ് പറഞ്ഞു.

അതേസമയം, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷ സാഹചര്യങ്ങൾ നിലനിൽക്കെ സംസ്ഥാനങ്ങൾ മോക്ക് ഡ്രിൽ നടത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശം നൽകി.

vachakam
vachakam
vachakam

അടിയന്തര സാഹചര്യങ്ങൾ നേരിടാൻ മോക്ക് ഡ്രിൽ നടത്താനാണ് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം. മെയ് ഏഴിനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മോക്ക് ഡ്രിൽ നടത്താൻ നി‍ർദേശം നൽകിയത്. അതേസമയം ഇതേക്കുറിച്ച് കൂടിയാലോചനകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ പങ്കെടുത്ത ചർച്ച നടന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam