കൊയിലാണ്ടി: ഖത്തർ കെ.എം.സി.സി കവർച്ച കേസിൽ ബിജെപി പ്രാദേശിക നേതാവ് പരപ്പിൽ ബാലകൃഷ്ണനെ മാപ്പുസാക്ഷിയാക്കാൻ പോലീസ് കോടതിയിൽ അപേക്ഷ നൽകി.
കെ.എം.സി.സി ഓഫീസിലെ ജീവനക്കാരനെ കെട്ടിയിട്ട ശേഷം സ്ട്രോംഗ് റൂം തകർത്ത് എട്ട് കോടി ഇന്ത്യൻ രൂപ കവർന്നെന്നാണ് കേസ്. സംഭവത്തിൽ പയ്യോളി സ്വദേശിയായ 'ബോംബെ ഷാജി' എന്ന ഷാജഹാനാണ് കേസിലെ ഒന്നാം പ്രതി.
കോടതിയുടെ അനുമതി ലഭിക്കുന്നതോടെ അടുത്തദിവസം തന്നെ ബാലകൃഷ്ണന്റെ രഹസ്യമൊഴി പോലീസ് രേഖപ്പെടുത്തും.
വെൽഡിങ് ജോലിക്കെന്ന വ്യാജേന തന്ന വിളിച്ചുകൊണ്ടുപോയി തെറ്റിദ്ധരിപ്പിക്കുകയും, തുടർന്ന് ഭീഷണിപ്പെടുത്തി കെ.എം.സി.സിയുടെ സ്ട്രോങ് റൂം തുറപ്പിക്കുകയുമായിരുന്നു എന്നാണ് ബാലകൃഷ്ണൻ അന്വേഷണ സംഘത്തിന് നൽകിയ മൊഴി. കൊയിലാണ്ടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം ഇതുസംബന്ധിച്ച ഹർജി സമർപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
