ദില്ലി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ രാജ്യതലസ്ഥാനത്ത് തുടരുകയാണ്. ഈ പ്രതിഷേധങ്ങളിൽ ദില്ലി പൊലീസ് ഇതുവരെ 6 കേസുകൾ രജിസ്റ്റർ ചെയ്തു. 18 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
അതേസമയം ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തില്‍ മാധ്യമ പ്രര്ത്തകര്ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി ദില്ലി പൊലീസ് രംഗത്തെത്തി. സ്ഥാപനത്തിന്റെ ഐഡി കാര്‍ഡ് മാധ്യമ പ്രവര്‍ത്തകര്‍ നിര്‍ബന്ധമായും ധരിക്കണമെന്നതാണ് ഒരു നിർദേശം. പൊലീസ് നടപടിയില്‍ തടസ്സം ഉണ്ടാക്കരുതെന്നും വ്യക്തമായ അകലം പാലിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിക്കണമെന്നും നിർദേശമുണ്ട്.
വനിതാ മാധ്യമ പ്രവർത്തകർക്ക് നേരെ പൊലീസിൻ്റെ ഭാഗത്തുനിന്ന് ലൈംഗികാതിക്രമം നടന്നതായി ആരോപണം ഉയർന്നിരുന്നു. ഇത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനിടെയാണ് പൊലീസ് മാധ്യമ പ്രവർത്തകർക്ക് നിർദേശവുമായി രംഗത്തെത്തിയത്.
ശനിയാഴ്ച ഗ്യാനേഷ് കുമാറിനെരെ ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് മൂന്ന് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചത്. മാധ്യമ പ്രവത്തകമാരുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ പരാതി ക്രൈംബ്രാഞ്ചിന് കൈമാറിയെന്നാണ് പൊലീസ് നല്കുന്ന വിശദീകരണം.
മാധ്യമപ്രവർത്തകയെ ഉപദ്രവിച്ചെന്ന ആരോപണം നേരിടുന്ന എ സി പി വിവേക് ഭഗത്തിനെതിരെയുള്ള ദൃശ്യങ്ങൾ വ്യാജമാണെന്ന നിലപാടിൽ ദില്ലി പോലീസ് ഉറച്ചുനിൽക്കുകയണ്. എ സി പിയെ മോശക്കാരനാക്കി ചിത്രീകരിക്കുന്ന രീതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് തയ്യാറാക്കിയ വ്യാജ പോസ്റ്റർ നിർമ്മിച്ച് പ്രചരിപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തെന്നും പോലീസ് കൂട്ടിച്ചേർത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. ഈ വ്യാജ പ്രചാരണത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കൂടുതൽ പേർക്ക് ഇതിൽ പങ്കുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
