ഫൊക്കാന കേരള കൺവൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

OCTOBER 27, 2026, 10:53 PM

കൊച്ചി: ജനുവരി 11, 12, 13 തീയതികളിൽ കൊച്ചിയിലെ ഗ്രാൻഡ് ഹയാത്തിൽ നടക്കുന്ന ഫൊക്കാന കേരള കൺവൻഷന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക് കടക്കുന്നതായി ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ജനറൽ സെക്രട്ടറി സന്തോഷ് നായർ, ട്രഷറർ ആന്റോ വർക്കി എന്നിവർ അറിയിച്ചു.

അമേരിക്കയിലെയും കാനഡയിലെയും മലയാളി സമൂഹത്തെ കേരളവുമായി കൂടുതൽ ശക്തമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധങ്ങളായ പരിപാടികളാണ് ഇത്തവണത്തെ കേരള കൺവൻഷനിൽ ഫൊക്കാന ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രവാസി മലയാളികളുടെ സാമൂഹിക, സാംസ്‌കാരിക, ബിസിനസ് മേഖലകളിലെ സംഭാവനകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന രീതിയിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.

കൺവൻഷന്റെ പ്രധാന ആകർഷണങ്ങളിലൊന്നായി ബിസിനസ് മീറ്റ് സംഘടിപ്പിക്കും. കേരളവും പ്രവാസി മലയാളി സമൂഹവും തമ്മിലുള്ള ബിസിനസ്, നിക്ഷേപ സാധ്യതകൾ ചർച്ച ചെയ്യുന്നതിനും സംരംഭകരെയും വ്യവസായ പ്രമുഖരെയും ഒരുമിച്ച് കൊണ്ടുവരുന്നതിനും ബിസിനസ് മീറ്റ് വേദിയാകും. കേരളത്തിലെ വിവിധ മേഖലകളിലെ പ്രമുഖ വ്യവസായികളും ബിസിനസ് നേതാക്കളും പരിപാടിയിൽ പങ്കെടുക്കും.

vachakam
vachakam
vachakam


സാംസ്‌കാരിക സമ്മേളനവും കൺവൻഷന്റെ പ്രധാന പരിപാടികളിൽ ഒന്നായിരിക്കും. കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും പ്രവാസി മലയാളികളുടെ കലാസാംസ്‌കാരിക സംഭാവനകളും സമ്മേളനത്തിൽ അവതരിപ്പിക്കും. കലാകാരന്മാരുടെയും സാഹിത്യസാമൂഹിക രംഗത്തെ പ്രമുഖരുടെയും സാന്നിധ്യം പരിപാടിക്ക് കൂടുതൽ മാറ്റുകൂട്ടും.

കാലിക വിഷയങ്ങളും മാധ്യമ രംഗത്തെ പുതിയ മാറ്റങ്ങളും ചർച്ച ചെയ്യുന്നതിനായി മീഡിയ കോൺഫറൻസും സംഘടിപ്പിക്കുന്നുണ്ട്. മാധ്യമപ്രവർത്തകർ, മാധ്യമ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, സാമൂഹികസാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കുന്ന മീഡിയ കോൺഫറൻസ് കേരളവും പ്രവാസി സമൂഹവും തമ്മിലുള്ള ആശയവിനിമയം കൂടുതൽ ശക്തമാക്കുന്നതിനുള്ള വേദിയാകും.

vachakam
vachakam
vachakam

സ്ത്രീകളുടെ പങ്കാളിത്തത്തിനും നേതൃത്വത്തിനും പ്രത്യേക പ്രാധാന്യം നൽകിക്കൊണ്ട് വുമൺസ് ഫോറം മീറ്റിംഗും കൺവൻഷന്റെ ഭാഗമായി നടക്കും. സ്ത്രീകളുടെ സാമൂഹിക, സാംസ്‌കാരിക, തൊഴിൽ മേഖലകളിലെ മുന്നേറ്റവും അവരുടെ നേതൃത്വ സാധ്യതകളും ചർച്ച ചെയ്യുന്നതിനൊപ്പം വിവിധ പദ്ധതികളും പരിപാടികളും ആവിഷ്‌കരിക്കും.

ഇതിനുപുറമെ, പ്രവാസി മലയാളികളുടെ പുതിയ തലമുറയെ കേരളത്തിന്റെ ഭാഷയുമായും സംസ്‌കാരവുമായും കൂടുതൽ അടുപ്പിക്കുന്നതിനായി ഭാഷാസാംസ്‌കാരിക പദ്ധതികൾക്കും കൺവൻഷനിൽ പ്രത്യേക പ്രാധാന്യം നൽകും. കേരളത്തിന്റെ വികസനത്തിൽ പ്രവാസി മലയാളികളുടെ പങ്കാളിത്തം വർധിപ്പിക്കുക, കേരളവും പ്രവാസി സമൂഹവും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കൺവൻഷൻ സംഘടിപ്പിക്കുന്നതെന്ന് ഫൊക്കാന ഭാരവാഹികൾ അറിയിച്ചു.

മൂന്നു ദിവസങ്ങളിലായി നടക്കുന്ന കേരള കൺവൻഷനിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, സാഹിത്യ, ബിസിനസ്, മാധ്യമ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും. കൺവൻഷന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ഫൊക്കാനയുടെ പ്രവർത്തനങ്ങൾക്ക് കേരളത്തിൽ കൂടുതൽ ജനപങ്കാളിത്തവും സാമൂഹിക പ്രസക്തിയും ഉറപ്പാക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പായിരിക്കും ഇത്തവണത്തെ കേരള കൺവൻഷനെന്നും ഭാരവാഹികൾ വ്യക്തമാക്കി.

vachakam
vachakam
vachakam

ജിജി റ്റോം, ഫൊക്കാന പി.ആർ.ഒ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam