ന്യൂജേഴ്സി: അമേരിക്കൻ മലങ്കര അതിഭദ്രാസന 37-ാമത് യൂത്ത് ആന്റ് ഫാമിലി കോൺഫറൻസ് 2026 ജൂലൈ 22 മുതൽ 25 വരെ ഭദ്രാസാന ഭദ്രാസന ആസ്ഥാനത്ത് (236 Old Tappan Road, Old Tappan, NJ) വച്ച് നടക്കുന്നതാണ്.
യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ കാതോലിക്കയും, മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൺ മോർ ബസേലിയോസ് ജോസഫ് ബാവ ഈ കോൺഫറൻസിൽ മുഖ്യ അതിഥിയായിരിക്കും. അഭിവന്ദ്യ മോർ ദീവന്നാഡിയോസ് യൂഹാനോൻ കാവാക്ക് മെത്രാപ്പോലീത്ത (സിറിയക്ക് ഓർത്തോഡ്ക്സ ഈസ്റ്റേൺ ഭദ്രാസനം), അഭിവന്ദ്യ ഡോക്ടർ അയൂബ് മോർ സിൽവാനോസ് മെത്രാപ്പോലീത്ത (ക്നാനായ അതിഭദ്രാസനം) എന്നിവർ ഈ കോൺഫറൻസിൽ വിശിഷ്ടാതിധികളായിരിക്കും.
ആസ്ട്രേലിയയിൽ നിന്നുമുള്ള റവ. ഫാദർ ജേക്കബ് ജോസഫ് PhD ആയിരിക്കും. ഈ വർഷത്തെ കീനോട്ട് സ്പീക്കർ കൂടാതെ റവ. ഫാദർ ജോസഫ് ഷമ്മാസ് (യൂത്ത് സ്പീക്കർ) ഉം ഫാമിലി കോൺഫറൻസിൽ പങ്കെടുക്കുന്നതാണ്.
''യഹോവയെ കണ്ടെത്താകുന്ന സമയത്ത് അവനെ അന്വേഷിപ്പിൻ. അവൻ അടുത്തിരിക്കുമ്പോൾ അവനെ വിളിച്ചപേക്ഷിപ്പിൻ'' (യെശയ്യ 55.6) എന്നുള്ളതാണ് ഈ വർഷത്തെ കൺവൻഷന്റെ ചിന്താവിഷയം.
ഭദ്രാസനാധിപൻ അഭിവന്ദ്യ യൽദോ മോർ തീത്തോസ് മെത്രാപ്പോലീത്തായുടെ മേൽനോട്ടത്തിലും, ഭദ്രാസന കൗൺസിൽ അംഗങ്ങളുടെ നേതൃത്വത്തിലും നടക്കുന്ന ആത്മീയത നിറഞ്ഞ് നിൽക്കുന്ന ഈ കോൺഫറൻസിൽ വിവിധങ്ങളായ ധാരാളം കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.
അടുക്കും ചിട്ടയുമായി ക്രമീകരിച്ചിരിക്കുന്ന ഈ കുടുംബമേളയുടെ ഒരുക്കങ്ങൾ പൂർത്തീകരിച്ച് വരുന്നതായി ജനറൽ കൺവീനർ റവ. ഫാദർ പോൾ തോട്ടക്കാട്ടും കോ-കൺവീനർ സിമി ജോസഫും അറിയിച്ചു.
വർഗസ് പാലമലയിൽ, പി.ആർ.ഒ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
