സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

JULY 28, 2026, 1:40 AM

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈദ്യുതിയുടെ ലഭ്യതയിൽ കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യുതി ഉപഭോഗം ഇന്ന് 400 മുതൽ 500 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ട്.

ഭാഗിക വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നാണ് കെഎസ്ഇബി അറിയിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി നിയന്ത്രണ അറിയിപ്പ് ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. കേരളത്തിലെ പവർ കട്ട് ഒഴിവായേക്കുമെന്ന് കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കേന്ദ്ര പൂളിൽ നിന്ന് വൈദ്യുതി ലഭിക്കുമെന്നതിനാലാണ് നിയന്ത്രണം മാറിയെന്ന് കെഎസ്ഇബി ചെയർമാൻ അറിയിച്ചത്. എൽനിനോ പ്രതിഭാസമാണ് കേരളത്തിൽ വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്നും കെഎസ്ഇബി പറഞ്ഞിരുന്നു.

vachakam
vachakam
vachakam

അതേസമയം എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam