കൊച്ചി ചേരാനല്ലൂരിൽ അഡീഷണൽ സെഷൻസ് ജഡ്ജിയുടെ മകൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികൻ ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിൽ കേസ് അട്ടിമറിക്കപ്പെടുമോ എന്ന് കുടുംബം ആശങ്കപ്പെടുന്നു. ഉന്നത സ്വാധീനമുള്ളതിനാൽ നീതി ലഭിക്കുമോയെന്ന് ഭയമുണ്ടെന്നും നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്നും ജയബാലകൃഷ്ണന്റെ കുടുംബം വ്യക്തമാക്കി. അപകടത്തിൽ മരിച്ചത് മൂന്ന് മക്കളുടെ പിതാവാണെന്ന് ബന്ധുക്കൾ പറയുന്നു. പൊലീസ് സ്റ്റേഷനിൽ ജഡ്ജി ക്ഷുഭിതനായി സംസാരിച്ചെന്നും അപകടത്തിന്റെ ദൃശ്യങ്ങൾ ഫോണിൽ നിന്ന് നീക്കം ചെയ്യാൻ പൊലീസ് നിർബന്ധിച്ചെന്നും ബന്ധുക്കൾ ആരോപിച്ചു. ലൈസൻസില്ലാത്ത പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വാഹനം ഓടിക്കാൻ നൽകിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ അഹങ്കാരത്തോടെയായിരുന്നു മറുപടിയെന്നും അവർ പറഞ്ഞു. തങ്ങളെ ചോദ്യം ചെയ്യേണ്ടെന്ന് പറഞ്ഞതായും തല്ലാൻ വരുന്നതുപോലെ മുഷ്ടി ചുരുട്ടി അടുത്തേക്ക് വന്നതായും ഒരു ബന്ധു ആരോപിച്ചു. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയശേഷം പൊലീസ് തന്നെ ഡിലീറ്റ് ചെയ്യിപ്പിച്ചെന്ന് മരിച്ച ജയബാലകൃഷ്ണന്റെ സഹോദരൻ സെൽവരാജ് ആരോപിച്ചു. ദൃശ്യങ്ങൾ പകർത്താൻ പാടില്ലെന്ന് ജഡ്ജിയും പറഞ്ഞതായാണ് ആരോപണം. അതേസമയം, സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തുമെന്നാണ് പൊലീസിന്റെ നിലപാട്. ലൈസൻസില്ലാത്ത മകന് വാഹനം ഓടിക്കാൻ നൽകിയ സംഭവത്തിൽ അഡീഷണൽ സെഷൻസ് ജഡ്ജിക്കെതിരെയും കേസെടുക്കാൻ സാധ്യതയുണ്ട്.
English Summary: The family of Jayabalakrishnan, who died in a scooter accident in Cheranalloor involving the son of an Additional Sessions Judge, fears the case may be sabotaged due to the judges influence. They have expressed concerns about receiving justice and stated their intention to pursue legal action. Relatives allege the judge spoke angrily at the police station and forced them to delete accident footage from their phones. Police maintain they will conduct a thorough investigation, and the judge may also face charges for allowing his unlicensed minor son to drive.
Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, Cheranalloor accident, Jayabalakrishnan, Additional Sessions Judge son, justice fight, accident Kerala
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
