യുവതിയെ പീഡിപ്പിച്ച കേസ്: ഹോർട്ടികോർപ് മുൻ എംഡിക്കെതിരെ ലുക്ക്ഔട്ട് സർക്കുലർ

NOVEMBER 7, 2024, 9:51 AM

കൊച്ചി:  യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി കെ ശിവപ്രസാദിനായി ലുക്ക്ഔട്ട് സര്‍ക്കുലര്‍. ഹോര്‍ട്ടി കോര്‍പ് മുന്‍ എംഡിയാണ് കെ ശിവപ്രസാദ്. 

പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കഴിഞ്ഞ മാസം 15നായിരുന്നു സംഭവം. വീട്ടുജോലിക്കെത്തിയ 22കാരിയെയാണ് ജ്യൂസില്‍ ലഹരി ചേര്‍ത്ത് നല്‍കി പീഡിപ്പിച്ചത്. 26 ദിവസമായി ഇയാള്‍ ഒളിവിലാണ്.

ഭാര്യ പുറത്തുപോയ സമയത്ത് യുവതിക്ക് ജ്യൂസില്‍ ലഹരി ചേര്‍ത്ത് നല്‍കി പീഡിപ്പിക്കുകയായിരുന്നു. ലഹരി കലര്‍ത്തിയ ജ്യൂസ് നല്‍കിയ ശേഷം കടന്നുപിടിച്ചെന്നായിരുന്നു 22കാരി ആദ്യം പൊലീസിനോട് പറഞ്ഞത്. 

vachakam
vachakam
vachakam

ബോധം മറഞ്ഞതിനാല്‍ പിന്നീടെന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും യുവതി പറഞ്ഞിരുന്നു. തുടര്‍ന്ന് ക്രിമിനല്‍ ബലപ്രയോഗത്തിനാണ് ശിവപ്രസാദിനെതിരെ കേസെടുത്തിരുന്നത്.

വൈദ്യപരിശോധനയില്‍ യുവതി പീഡിപ്പിക്കപ്പെട്ടെന്ന് സ്ഥിരീകരിച്ചതോടെയാണ് പീഡനക്കുറ്റം ചുമത്തിയത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam