സൂംബ വിവാദത്തിലെ വിദ്വേഷ പോസ്റ്റ്; സിപിഎം ലോക്കൽ കമ്മറ്റി അംഗത്തിനെതിരെ കേസ് 

JUNE 30, 2025, 2:41 AM

സുൽത്താൻബത്തേരി: സൂംബ വിഷയത്തിൽ ഫേസ്ബുക്കിൽ വിവാദ കമന്റിട്ട സിപിഎം നേതാവിനെതിരെ പൊലീസ് കേസെടുത്തു. മത വികാരം വ്രണപ്പെടുത്തുന്ന രീതിയിൽ വിദ്വേഷ പോസ്റ്റ് ഇട്ടു എന്ന് ആണ് എഫ്ഐആർ. 

വയനാട് മൂലങ്കാവ് ലോക്കൽ കമ്മിറ്റി അംഗം കെ ജി ഷാജിക്കെതിരെയാണ് ബത്തേരി പൊലീസ് കേസ് എടുത്തത്.  കമൻറ് വിവാദമായതിന് പിന്നാലെ ഷാജിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സിപിഎം സസ്പെൻഡ് ചെയ്തിരുന്നു. യൂത്ത് ലീഗിന്റെ പരാതിയിൽ ആണ് പൊലീസ് നടപടി.

മൂലങ്കാവ് ഗവ. ഹയർസെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡന്റും സിപിഎം മൂലങ്കാവ് ലോക്കൽകമ്മിറ്റി അംഗവുമായ കെ.ജി. ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റും കമൻറും മതത്തെ അപകീർത്തിപ്പെടുത്തിയെന്നാണ് മുസ്‌ലീം യൂത്ത് ലീഗ് നൽകിയ പരാതി.

vachakam
vachakam
vachakam

പോസ്റ്റ് വിവാദമായതിന് പിന്നാലെ അച്ചടക്ക നടപടിക്ക് പുറമേ മൂലങ്കാവ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡണ്ട് സ്ഥാനം രാജിവെക്കാനും പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. ഷാജിയുടെ പോസ്റ്റിനോട് പാർട്ടിക്ക് യോജിപ്പില്ലെന്ന് ഏരിയാ കമ്മിറ്റി വ്യക്തമാക്കി. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam