ഷിക്കാഗോ സെന്റ് തോമസ് ഓർത്തോഡോക്‌സ് ഇടവകയിൽ മാർത്തോമ ശ്ലീഹായുടെ പെരുന്നാൾ

JUNE 30, 2025, 12:16 AM

ഷിക്കാഗോ സെന്റ് തോമസ് ഓർത്തോഡോക്‌സ് ഇടവകയുടെ കാവൽപിതാവും ഇന്ത്യയുടെ അപ്പോസ്‌തോലനുമായ പരിശുദ്ധ മാർത്തോമാ ശ്ലീഹായുടെ ദുഖറോനോയും ഇടവക  പെരുന്നാളും  ജൂലൈ 4,5,6 (വെള്ളി, ശനി, ഞായർ) തിയതികളിൽ ഭക്തിയാദരപൂർവ്വം കൊണ്ടാടുന്നു.

ജൂൺ 29 ഞായറാഴ്ച്ച വി.കുർബാനയെ തുടർന്ന് പെരുന്നാൾ കൊടിയേറ്റം നടത്തപ്പെടും. തുടർന്ന് എല്ലാ ദിവസവും സന്ധ്യാ നമസ്‌ക്കാരവും വചന ശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്. റവ.ഫാ. തോമസ് മാത്യു, റവ.ഫാ. എബി ചാക്കോ, റവ.ഫാ. ജോയ്‌സ് പാപ്പൻ, റവ.ഫാ. ഷിന്റോ വർഗീസ് എന്നീ വൈദിക ശ്രേഷ്ഠർ വചന ശുശ്രൂഷയ്ക്ക് നേതൃത്വം കൊടുക്കുന്നതാണ്. ജൂലൈ 2, ബുധനാഴ്ച, വൈകുന്നേരം 6:30ന് റവ. ഫാ. ജോൺസൻ വർഗീസ് വിശുദ്ധ കുർബാന അർപ്പിക്കുന്നതാണ്.

ജൂലൈ 4 വെള്ളിയാഴ്ച 6 മണിക്ക് സന്ധ്യ നമസ്‌ക്കാരവും കൺവെൻഷൻ പ്രസംഗവും ഉണ്ടായിരിക്കുന്നതാണ്. ജൂലൈ 5 ശനിയാഴ്ച വൈകുന്നരം 6ന് സന്ധ്യാ നമസ്‌കാരം, വചന ശുശ്രൂഷ, പ്രദക്ഷിണം, ശ്ലൈഹീക വാഴ്‌വ് എന്നിവ നടത്തപ്പെടുന്നതാണ്.

vachakam
vachakam
vachakam

ജൂലൈ 6 ഞായറാഴ്ച രാവിലെ 8:00ന് പ്രഭാത നമസ്‌കാരവും, വിശുദ്ധ കുർബാനയും, തുടർന്ന് മധ്യസ്ഥപ്രാർത്ഥന, പ്രദക്ഷിണം, ശ്ലൈഹീക വാഴ്‌വ്, നേർച്ച വിളമ്പ് എന്നിവയോടെ പെരുന്നാൾ ശുശ്രൂഷകൾ സമാപിക്കും.  

പെരുന്നാൾ ശുശ്രൂഷകൾക്ക് റവ. ഫാ. ഡോ. വർഗീസ് എം. ഡാനിയേൽ (പ്രൊഫസർ, സെയിന്റ് വ്‌ലാദിമിർ സെമിനാരി, ന്യൂയോർക്ക്) മുഖ്യ കാർമ്മികത്വം വഹിക്കും. വികാരി റവ.ഫാ. ജോർജ് ഡേവിഡ്  ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

മാർത്തോമാ ശ്ലീഹാ പകർന്ന് തന്ന ക്രിസ്തീയ വിശ്വാസ പാരമ്പര്യമാണ് മലങ്കര സഭാവിശ്വാസികളുടെ വിശ്വാസത്തിന്റെ അടിസ്ഥാനം. ആ ക്രിസ്തീയ വിശ്വാസത്തിന് സാക്ഷ്യം വഹിക്കുവാനും, ആ പരിശുദ്ധ പിതാവിന്റെ മധ്യസ്ഥം തേടുവാനും, പെരുന്നാള് ശുശ്രൂഷകളിൽ പങ്കുകൊള്ളുവാനും ഏവരെയും സ്‌നേഹത്തോടെ ക്ഷണിക്കുന്നതായി ഇടവക വികാരി റവ. ഫാ. ജോർജ് ഡേവിഡ്, ട്രസ്റ്റി ലിജു മാത്യു, സെക്രട്ടറി ടോണി തോമസ്, പെരുന്നാൾ കമ്മറ്റിക്കുവേണ്ടി ജോൺസൻ ജോർജ്, പ്രീത ആൻഡ്രൂസ് എന്നിവർ അറിയിച്ചു.

vachakam
vachakam
vachakam

താഴെ കൊടുത്തിരിക്കുന്ന ഇടവക ഫേസ്ബുക് പേജിൽ ശുശ്രൂഷകൾ തത്സമയം കാണുവാൻ സാധിക്കുന്നതാണ്.  

https://www.facebook.com/StThomasOrthodoxChurchChicago/

കൂടുതൽ വിവരങ്ങൾക്ക് : റവ.ഫാ.ജോർജ് ഡേവിഡ് (വികാരി) (586) 746 -4869, ലിജു മാത്യു (ട്രസ്റ്റി) (312) 678 -9389, ടോണി തോമസ് (സെക്രട്ടറി) (224) 261 -9546

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam