പോക്സോ   കേസിലെ പ്രതിക്ക് 53 വർഷം കഠിന തടവ്

JUNE 27, 2024, 1:15 PM

മലപ്പുറം: പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 53 വർഷം കഠിന തടവ്. 30,000 രൂപ പിഴ അടക്കാനും കോടതി വിധിച്ചു. 2021ൽ കാളികാവ് പൊലിസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ.

അടക്കാകുണ്ട് സ്വദേശി ശ്രീജിത്തിനെ (24) ആണ് പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. 

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മൂന്ന് വകുപ്പുകളിലായി 33 വർഷം കഠിന തടവും 20,000 രൂപ പിഴയും പോക്‌സോ വകുപ്പിൽ 20 വർഷം കഠിന തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. 

vachakam
vachakam
vachakam

പിഴയടച്ചില്ലെങ്കിൽ ഒരു വർഷവും എട്ടു മാസവും അധിക തടവ് അനുഭവിക്കണമെന്നും ജഡ്ജി എസ് സൂരജ് ഉത്തരവിട്ടു. 


ശിക്ഷാ കാലാവധി ഒന്നിച്ച് അനുഭവിച്ചാൽ മതി. പിഴ അടച്ചാൽ 30,000 രൂപ അതിജീവിതയ്ക്ക് നൽകാൻ കോടതി ഉത്തരവിട്ടു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam