വെള്ളാപ്പള്ളി ബിജെപിയെ സഹായിച്ചുവെന്ന് എംവി ഗോവിന്ദൻ

JUNE 27, 2024, 12:20 PM

കൊച്ചി: വെള്ളാപ്പള്ളി നടേശന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.  ബിജെപിക്ക് വോട്ട് ലഭിക്കാൻ വെള്ളാപ്പള്ളിയെ പോലുള്ളവരും പ്രവർത്തിച്ചെന്നും രാജ്യസഭാംഗങ്ങളെ നിശ്ചയിച്ചതില്‍ ഇടതുപക്ഷം ന്യൂനപക്ഷത്തിന് കീഴ്‌പ്പെട്ടു തുടങ്ങിയ പ്രസ്താവനകള്‍ ഈ ദിശയിലുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ദേശാഭിമാനിയിലെ എംവി ഗോവിന്ദന്റെ പക്തിയായ നേർവഴിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'പലമതസാരവുമേകം' എന്ന കാഴ്ചപ്പാട് ഉയർത്തിപ്പിടിച്ച ഗുരുദർശനം തന്നെയാണോ എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറിയുടേതെന്ന് ശ്രീനാരായണ ഗുരുദർശനം പിന്തുടരുന്നവർ ആലോചിക്കണമെന്നാണ് പറയാനുള്ളതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി കൂട്ടുമന്ത്രിസഭയിലൂടെ അധികാരത്തില്‍ എത്തിയെങ്കിലും തനിച്ച്‌ ഭൂരിപക്ഷം നേടുന്നതില്‍ ബിജെപി പരാജയപ്പെട്ടു. ഇതിലൂടെ ബിജെപിയെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യം നേടുന്നതില്‍ സിപിഎം ഉള്‍പ്പെടെയുള്ള മതനിരപേക്ഷ കൂട്ടായ്മ നടത്തിയ ശ്രമം ഒരുപരിധിവരെ വിജയിച്ചെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

vachakam
vachakam
vachakam

'റാങ്കില്‍ വന്ന വ്യത്യാസം ബാധിക്കില്ല'; ആർബിഐ നടപടിയില്‍ ആശങ്ക വേണ്ട, കഴിഞ്ഞ വർഷത്തെ ലാഭം 209 കോടി രൂപയെന്ന് കേരള ബാങ്ക്

എന്നാല്‍, ആ വിജയം കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് അനുകൂലമാക്കുന്നതില്‍ പാർട്ടിക്ക് വിജയിക്കാനായില്ലെന്നും ഇത് എന്തുകൊണ്ടാണെന്ന പരിശോധന ജൂണ്‍ മൂന്നാംവാരത്തില്‍ അഞ്ചു ദിവസം നീണ്ട പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന കമ്മറ്റിയും പരിശോധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

ഉള്ളുതുറന്ന ചർച്ചയാണ് യോഗത്തില്‍ ഉണ്ടായത്. വിമർശ, സ്വയം വിമർശമെന്ന തത്വത്തില്‍ അധിഷ്ഠിതമായ ഗൗരവമേറിയ ചർച്ചയാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

തൃശൂരില്‍ ബിജെപി ജയിക്കുമെന്ന് ഒരു വേളയില്‍പ്പോലും കരുതിയില്ലെന്നും മൊത്തം പരാജയത്തേക്കാള്‍ അപകടകരമാണ് തൃശൂരിലെ ബിജെപിയുടെ വിജയമെന്നും അദ്ദേഹം പറഞ്ഞു. ബുത്തുതലം മുതല്‍ തിരഞ്ഞെടുപ്പ് ഫലം സിപിഎം ചർച്ച നടത്തുകയും തുറന്ന ചർച്ച നടത്തുകയും ചെയ്യുമെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.

ജനാധിപത്യത്തില്‍ ജനങ്ങളാണ് പരമാധികാരികള്‍. അതുകൊണ്ടുതന്നെ അവർ നല്‍കിയ മുന്നറിയിപ്പ് സിപിഎമ്മിന് അവഗണിക്കാനാകില്ലആരാണ് മുസ്ലിം സ്ത്രീയുടെ അതിരുകള്‍ നിര്‍ണയിക്കുന്നത്‌?

'ഈ ചർച്ചയുടെ അടിസ്ഥാനത്തില്‍ പാർട്ടിയും സർക്കാരും തിരുത്തേണ്ട എന്തൊക്കെ കാര്യങ്ങളുണ്ടോ അതൊക്കെ തിരുത്തുകതന്നെ ചെയ്യും. എന്തെല്ലാം മാറേണ്ടതുണ്ടോ അതെല്ലാം മാറ്റും. ജനാധിപത്യത്തില്‍ ജനങ്ങളാണ് പരമാധികാരികള്‍. അതുകൊണ്ടുതന്നെ അവർ നല്‍കിയ മുന്നറിയിപ്പ് സിപിഎമ്മിന് അവഗണിക്കാനാകില്ല. പെൻഷനും ജീവനക്കാർക്കുള്ള ആനുകൂല്യങ്ങളും നല്‍കുന്നതിലും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതൊന്നും ബോധപൂർവം നല്‍കാതിരുന്നതല്ല. കേന്ദ്ര സർക്കാർ നല്‍കേണ്ടതും അനുവദിക്കേണ്ടതും തടഞ്ഞതിനാലാണ് പ്രതിസന്ധിയുണ്ടായത്. വീണ്ടും മോദിതന്നെ അധികാരത്തില്‍ വന്നതിനാല്‍ ഈ പ്രതിസന്ധി തുടരാനാണ് സാധ്യത. കേരളത്തിലെ യുഡിഎഫ് ആകട്ടെ ഇക്കാര്യത്തില്‍ മോദിക്ക് ഒപ്പവുമാണ്' എന്നും എംവി ഗോവിന്ദൻ വിമർശിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam