ബിജെപി വിട്ട് പത്മജ വേണു​ഗോപാൽ

NOVEMBER 19, 2026, 1:50 AM

 തിരുവനന്തപുരം:  ബിജെപിയിൽ പോയത് തെറ്റായിപ്പോയി എന്നും ആ തെറ്റ് ഇപ്പോൾ തിരുത്തുന്നുവെന്നും പത്മജ വേണു​ഗോപാൽ. യുഡിഎഫ് അധികാരത്തിൽ വരുമെന്ന് അറിയാമായിരുന്നു. കോൺഗ്രസിൽ ചേരുന്നതിൽ തീരുമാനം എടുത്തിട്ടില്ല. കോൺഗ്രസിലെ പദവി കണ്ടല്ല രാജിയെന്നും ആരുമായും തർക്കത്തിനില്ലെന്നും പത്മജ പറഞ്ഞു.  

 രാജിക്കാര്യം ആദ്യം അറിയിച്ചത് കെ മുരളീധരനോടാണെന്ന് പറഞ്ഞ പത്മജ ചേട്ടനെ തിരിച്ചുകിട്ടി, അതാണ് സന്തോഷമെന്നും കൂട്ടിച്ചേർത്തു.    പദവി കിട്ടാത്തതിനാലല്ല രാജി, ബിജെപിയുടെ ആശയങ്ങൾ പഠിക്കാതെ എടുത്തുചാടിയെന്നും പത്മജ പറഞ്ഞു. 

 ബിജെപി വാഗ്ദാനമൊന്നും നൽകിയിരുന്നില്ല. താനൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും പത്മജ കൂട്ടിച്ചേർത്തു.   ഇ മെയിലായാണ് രാജി സമർപ്പിച്ചത്. പാർട്ടിയിൽ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് വെളിപ്പെടുത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് രാജി നൽകിയത്.  ഭാവി പരിപാടികൾ തീരുമാനിച്ചിട്ടില്ല. അച്ഛന്റെ ഓർമകളുമായി മുന്നോട്ട് പോകും. കെ മുരളീധരനോട് മാത്രമാണ് രാജിക്കാര്യം സംസാരിച്ചത്. കോൺഗ്രസിൽ മറ്റാരോടും ആശയവിനിമയം നടത്തിയിട്ടില്ലെന്നും പത്മജ പറഞ്ഞു.

vachakam
vachakam
vachakam

 2024 മാര്‍ച്ചിലാണ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍ ചേര്‍ന്ന ശേഷം 2025 മാര്‍ച്ചില്‍ ദേശീയ കൗണ്‍സില്‍ അംഗമായി നിയമിച്ചതല്ലാതെ മറ്റു പ്രധാന പദവികളിലേക്കൊന്നും അവരെ പരിഗണിച്ചിരുന്നില്ല.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam