കോഴിക്കോട്: രാഹുൽ മാങ്കുട്ടത്തിൽ കേരളത്തിന്റെ പ്രജ്വൽ രേവണ്ണയാണെന്ന് സിപിഎം നേതാവ് പി.സരിൻ. പാലക്കാട് മുൻ എംഎൽഎക്കും പ്രതിപക്ഷ നേതാവിനും കൂട്ടുത്തരവാദിത്തമുള്ള ക്രൈം ആണിതെന്നും സരിൻ പറഞ്ഞു.
അധികാരത്തിന് വേണ്ടി കോൺഗ്രസ് ഏതറ്റം വരെയും താഴുമെന്നും പാർട്ടി രാഹുലിനെ സംരക്ഷിക്കുകയായിരുന്നെന്നും സരിൻ പറഞ്ഞു.
വിഷയത്തിൽ കോൺഗ്രസ് തുടരുന്ന മൗനം കേരളത്തിന്റെ പൊതുസമൂഹത്തോട് കാണിക്കുന്ന വലിയ അപഹാസ്യമായ സമീപനമാണ്. പ്രജ്വൽ രേവണ്ണ എന്ന സെക്ഷ്വൽ പ്രീഡേറ്ററിനെ കർണാടകയിലെ കോൺഗ്രസ് വലിയ കാര്യത്തിൽ പൂട്ടി എന്നായിരുന്നല്ലോ പറഞ്ഞത്.
അത് ജെഡിഎസ് എന്ന പാർട്ടിയുമായി ബന്ധപ്പെട്ട അവരുടെ രാഷ്ട്രീയത്തിന്റെ ഭാഗമായിട്ട് അതിനെ ആഘോഷിച്ചു. അദ്ദേഹം ചെയ്ത ക്രൈം അത് വിഡിയോയിൽ പകർത്തി എന്നുള്ളതും ആയിരക്കണക്കിന് പെൺകുട്ടികൾ അന്ന് ഇതിന് ഇരയായതെന്നും ഇത് വർഷങ്ങളോളം നീണ്ടു നിന്നു എന്നതിന്റെ സമാന സ്വഭാവമുള്ളതാണ് ഇവിടെ നടന്നത്.
കേരളത്തിലെ പ്രജ്വൽ രേവണ്ണയാണ് ഈ യുവ എംഎൽഎ. ആ എംഎൽഎയുടെ പേര് പരാതിയായി പൊലീസിലോ പൊതുസമൂഹത്തിലോ കൃത്യമായി വരുന്നത് വരെ അത് പറയാതിരിക്കുക എന്നത് രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ എന്റെ ഉത്തരവാദിത്തമാണ്. ആ പാർട്ടി അധികാരത്തിന് വേണ്ടി ഏതറ്റം വരെയും തരംതാഴുമെന്നും പി സരിൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്