കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി.
ഇന്നലെ രാത്രി ജോയിന്റ് സൂപ്രണ്ടുമാരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മൊബൈൽ കണ്ടെത്തിയത്. ഇ ഡിവിഷനിലെ 12ാം നമ്പർ സെല്ലിന്റെ ഭിത്തിയിൽ നിന്നാണ് ഫോൺ കണ്ടെത്തിയത്.
രണ്ടാഴ്ച മുൻപും മൂന്നു മൊബൈലുകൾ പിടികൂടിയിരുന്നു. മൊബൈൽ ഫോണുകളും ചാർജറുകളും ഇയർഫോണുകളുമാണ് കണ്ടെത്തിയത്.
ന്യൂ ബ്ലോക്കിൽ കല്ലിനടിയിലും കുളിമുറിയിലെ ജനാലയിൽ ഒളിപ്പിച്ച നിലയിലുമായിരുന്നു ഫോണുകൾ കണ്ടെത്തിയത്. ഇതിനു മുൻപ് പല തവണ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മൊബൈൽ ഫോണുകൾ പിടികൂടിയിട്ടുണ്ട്.
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിനു പിന്നാലെ സർക്കാർ രൂപീകരിച്ച അന്വേഷണ സമിതി പരിശോധന പൂർത്തിയാക്കി ഇന്നലെയാണ് മടങ്ങിയത്. ഇതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് ഫോൺ കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്