തിരുവനന്തപുരം: കെഎസ്ആർടിസി പുതുതായി വാങ്ങിയ ബസുകൾ യാത്രക്കാർക്കായി സെപ്റ്റംബർ ഒന്ന് മുതൽ ഓടിത്തുടങ്ങുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞു.
130 കോടി രൂപക്കാണ് ബസുകൾ വാങ്ങുന്നത്. ഓണക്കാലത്ത് ഇതര സംസ്ഥാനങ്ങളിലേക്ക് ഈ പുതിയ എയർകണ്ടീഷണൻ ബസുകളായിരിക്കും സർവീസിനായി ഉപയോഗിക്കുക. ഓണക്കാലത്തെ ഈ സ്പെഷ്യൽ സർവീസുകളിലൂടെ ഒരു ദിവസം 50 ലക്ഷം രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്.
കെഎസ്ആർടിസി പുതുതായി നിരത്തിലിറക്കുന്ന 143 പുതിയ ബസുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഗതാഗത മന്ത്രി. കെഎസ്ആർടിസിയുടെ മുഖച്ഛായ അടിമുടി മാറുകയാണെന്ന് കെബി ഗണേഷ്‍കുമാർ പറഞ്ഞു.
പുതിയ എല്ലാ ബസ്സുകളിലും വൈഫൈ സൗകര്യമുണ്ട്. ഈ വണ്ടികളെല്ലാം സെപ്റ്റംബർ ഒന്നു മുതൽ സർവീസ് ആരംഭിക്കും. എയർകണ്ടീഷണർ ചെയ്ത വണ്ടികൾ എല്ലാം ത്രിവർണ്ണ പതാകയുടെ നിറത്തിലായിരിക്കും.
ദീർഘദൂരം പോകുന്ന വണ്ടികൾ ആകും ആദ്യം റീപ്ലേസ് ചെയ്യുന്നതെന്നും ഇന്ന് ഇന്ത്യയിൽ ലഭിക്കുന്ന ഏറ്റവും ആഡംബരത്തോടു കൂടിയ വണ്ടികളാണ് ഇതെന്നും ഈ വണ്ടികൾ ഓടിക്കുന്നതിനുള്ള റൂട്ടുകൾ എല്ലാം തയ്യാറാക്കിയിട്ടുണ്ടെന്നും കെബി ഗണേഷ് കുമാർ പറഞ്ഞു. ഓണത്തിൻറെ തിരക്ക് കഴിഞ്ഞാൽ എല്ലാ ഡിപ്പോകളിലേക്കും പുതിയ വണ്ടികൾ അയക്കുമെന്നും കെബി ഗണേഷ് കുമാർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്