ഓർഡർ ചെയ്ത ഭക്ഷണം കാറിലേക്കെത്തിച്ചില്ല; കടയുടമയ്ക്ക് മർദ്ദനം

MAY 15, 2024, 2:52 PM

പാലക്കാട്:  ഓർഡർ ചെയ്ത ഭക്ഷണം കാറിലേക്ക് എത്തിച്ച് നൽകിയില്ലെന്നാരോപിച്ച് ഹോട്ടലുടമയേയും തൊഴിലാളികളേയും മർദ്ദിച്ചുവെന്ന് പരാതി. പാലക്കാട് മണ്ണാർക്കാട് നടന്ന സംഭവത്തിൽ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു.

നാട്ടുകൽ സ്വദേശികളായ യൂസഫ്, ഷുക്കൂർ, ഷിഹാബ്, റാഷിദ്, ബാദുഷ, കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.

ആക്രമണത്തിൽ കടയക്ക് 50,000 രൂപയുടെ നാഷനഷ്ടങ്ങൾ സംഭവിച്ചതായി പാരതിയിൽ പറയുന്നു. റോഡരികിൽ കഫേ നടത്തുന്ന സൽജലി(29)നാണ് യുവാക്കളുടെ മർദനമേറ്റത്. 

vachakam
vachakam
vachakam

രാത്രി 9.30 ഓടെ കടയിലെത്തിയ യുവാക്കൾ ഭക്ഷണം ഓർഡർ ചെയ്തു. കാറിലേക്ക് ഭക്ഷണം എത്തിച്ച് നൽകണമെന്ന് സംഘം ആവശ്യപ്പെടുകയും ചെയ്തു. 

എന്നാൽ കടയുടമ അതിന് സമ്മതിച്ചില്ല. ഇതോടെ യുവാക്കളുടെ സംഘം സൽജലിന് നേരെ തട്ടികയറുകയും മർദ്ദിക്കുകയും ചെയ്തത്. ഇത് തടയാൻ ശ്രമിച്ച തൊഴിലാളികൾക്കാണ് പരിക്കേറ്റത്. ആക്രമണത്തിനിടയിൽ കടയിലെ കസേരകളും മറ്റും തകർക്കുകയും ചെയ്തു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam