കണ്ണൂർ: സമൂഹമാധ്യമത്തിൽ പെൺകുട്ടിക്കെതിരെ അശ്ലീല കമൻറിട്ടതിന് 43 കാരൻ അറസ്റ്റിൽ. ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
കോഴിക്കോട് പയ്യോളി സ്വദേശിയും സംഘ്പരിവാർ പ്രവർത്തകനുമായ വിമൽ കുമാറിനെയാണ് കണ്ണൂർ മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 23ന് മുഴക്കുന്നിലെ എസ്ഡിപിഐ പ്രവർത്തകൻ മത്സര പരീക്ഷയിൽ വിജയിച്ച പെൺകുട്ടിയെ അഭിനന്ദിച്ച് ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഇതിനടിയിലാണ് വിമൽകുമാർ അശ്ലീലവും വിദ്വേഷവും നിറഞ്ഞ പരാമർശം നടത്തിയത്. വിമൽകുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
