മോഷണം നടത്തി ആഡംബര ജീവിതം, നാൽപതോളം കേസുകളിലെ പ്രതി കുടുങ്ങി

JULY 24, 2026, 12:15 AM

പാലക്കാട്: നാൽപതോളം മോഷണ കേസുകളിലെ പ്രതി ഇടുക്കി സ്വദേശി കീരി രതീഷ് (41)  പൊലീസ് പിടിയി‍ൽ. വടക്കഞ്ചേരി സ്വദേശിയുടെ റബ്ബർക്കടയിൽ നിന്നും പട്ടാപ്പകൽ 25,000 രൂപ മോഷ്ടിച്ചതിനാണ് പ്രതിയെ പിടികൂടിയത്. 

പൊള്ളാച്ചിയിൽ ആഡംബര ജീവിതം നയിക്കുന്നതിനുവേണ്ടിയാണ് ഇയാൾ മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

കടയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് രതീഷിലേക്കെത്തിച്ചത്. കടയുടമ സമീപത്തുള്ള വീട്ടിൽ കഴിക്കാൻ പോയ സമയത്തായിരുന്നു മോഷണം.

vachakam
vachakam
vachakam

 വടക്കഞ്ചേരി തങ്കം ജങ്ഷന് സമീപത്തുനിന്ന് ബുധൻ രാത്രി എട്ടരയോടെയാണ് വടക്കഞ്ചേരി പൊലീസ് പ്രതിയെ പിടികൂടിയത്.

വടക്കഞ്ചേരി തങ്കം ജംഗ്ഷന് സമീപം മറ്റൊരു മോഷണം ആസൂത്രണം ചെയ്യുന്നതിനിടെയായിരുന്നു ഇയാൾ പൊലീസ് പിടിയിലായത്. പകൽ കറങ്ങിനടന്ന് ആളില്ലാത്ത കടകളിൽ മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam