നിതിൻ രാജിന്റെ മരണം: ഡോ. എം.കെ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ അനുമതി തേടി പോലീസ് 

JULY 22, 2026, 8:59 PM

കണ്ണുർ: അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍രാജിന്‍റെ മരണത്തില്‍ ഡോക്ടര്‍ എം കെ റാമിന്‍റെ അറസ്റ്റിന് അനുമതി തേടിക്കൊണ്ടുള്ള അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. 

അറസ്റ്റ് ചെയ്തതിലെ നടപടിക്രമങ്ങളിലുണ്ടായ വീഴ്ച മൂലം റാമിനെ കോടതി വിട്ടയച്ച സാഹചര്യത്തിലാണ് അന്വേഷണ സംഘം വീണ്ടും അറസ്റ്റ് ചെയ്യാനുള്ള അനുമതിക്കായി കോടതിയെ സമീപിച്ചത്.

മലപ്പുറം ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രന്‍റെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘം കണ്ണൂരില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. നിയമോപദശേത്തിന്‍റെ അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍ ഉണ്ടാകുക.

vachakam
vachakam
vachakam

തലശ്ശേരി എസ് സി , എസ് ടി പ്രത്യേക കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. അനുമതി കിട്ടിയാല്‍ അന്വേഷണ സംഘം റാമിനെ വീണ്ടും അറസ്റ്റ് ചെയ്തേക്കും. 

പ്രതി ഡോ. എം കെ റാമിനെ അറസ്റ്റ് ചെയ്ത നടപടിയിലെ നിയമപരമായ വീഴ്ചകളിൽ പൊലീസിനെയും സർക്കാരിനെയും കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam